പ്രവാസി യുവതി ഭിക്ഷാടനത്തിനിടെ പിടിയിലായി; ഭർത്താവിനേയും യുവതിയേയും നാടുകടത്തുമെന്ന് അധികൃതർ
കുവൈത്ത് സിറ്റി: കുവൈത്തിൽ ഭിക്ഷാടനത്തിനിടെ പ്രവാസി യുവതി പിടിയിലായി. സംഭവത്തിൽ സ്ത്രീയുടെ ഭർത്താവായ സ്പോൺസറെയും പിടികൂടി. രാജ്യത്ത് നടക്കുന്ന ഭിക്ഷാടന പ്രവർത്തനങ്ങൾ തടയുന്നതിനും സാമൂഹിക നിയമലംഘനങ്ങൾക്കെതിരെ ശക്തമായ നടപടികൾ കൈക്കൊള്ളുന്നതിനുള്ള സുരക്ഷാ പ്രവർത്തനങ്ങളുടെ ഭാഗമായാണ് നടപടി. ജോർദ്ദാൻ സ്വദേശിനിയാണ് പിടിയിലായ യുവതി. അൽ-ഹജൻ പ്രദേശത്ത് വെസ്റ്റ് അബ്ദുല്ല അൽ-മുബാറക് പോലീസ് സ്റ്റേഷൻ സംഘമാണ് അറസ്റ്റ് നടത്തിയത്.
അന്വേഷണത്തിൽ സ്ത്രീയുടെ സ്‌പോൺസർ ഭർത്താവാണെന്ന് കണ്ടെത്തി. ജോർദ്ദാൻ പൗരനായ ഇയാളെയും തുടർന്ന് പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരെയും നാടുകടത്തുന്നതിനുള്ള നിയമനടപടികൾ ആരംഭിച്ചിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഭിക്ഷാടനം സാമൂഹത്തിന് ദോഷകരവും നിയമവിരുദ്ധവുമാണെന്നും ഇത്തരം പ്രവൃത്തികൾക്കെതിരെ ശക്തമായ നടപടികൾ തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കി. ഇത്തരം സംഭവങ്ങൾ കണ്ടാൽ 112 അടിയന്തര നമ്പറിലോ, 25582581, 97288200, 97288211 എന്നീ ഹോട്ട്‌ലൈനുകളിലോ ഉടൻ വിവരം നൽകണമെന്ന് പൗരന്മാരോടും പ്രവാസികളോടും മന്ത്രാലയം അഭ്യർത്ഥിച്ചു.



Pingback: kamagra consultation en ligne fedex cod gratuite
Pingback: online order enclomiphene canadian discount pharmacy
Pingback: buy androxal cheap canada pharmacy
Pingback: get flexeril cyclobenzaprine generic cheap
Pingback: buy dutasteride usa drugstore
Pingback: order gabapentin cheap with prescription
Pingback: order fildena generic in united states
Pingback: cod delivery itraconazole
Pingback: purchase staxyn canada generic
Pingback: cheapest buy avodart purchase from uk
Pingback: discount xifaxan purchase online safely
Pingback: purchase rifaximin generic health
Pingback: koupit kamagra ve velké británii