ഹുറൂബ് കേസിൽപ്പെട്ടവർക്ക് പദവി ശരിയാക്കാം; അവസരം നവംബർ 11ന് അവസാനിക്കും
റിയാദ്: ഹുറൂബ് കേസിൽപ്പെട്ട ഗാർഹിക തൊഴിലാളികൾ ഉൾപ്പെടെയുള്ള സപ്പോർട്ടിംഗ് തൊഴിലാളികൾക്ക് നിയമപരമായി പദവി ശരിയാക്കാൻ മന്ത്രാലയം അനുവദിച്ച സമയപരിധി അവസാനിക്കാൻ ഇനി മൂന്നു മാസം മാത്രം. ഈ വർഷം നവംബർ 11-നാണ് ഇതിനുള്ള സമയപരിധി അവസാനിക്കുകയെന്ന് സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. സമയപരിധി അവസാനിക്കുന്നതിനു മുൻപ് എല്ലാ തൊഴിലുടമകളും ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു. ഹൌസ് ഡ്രൈവർമാരുൾപ്പെടെയുളള മുഴുവൻ ഗാർഹിക തൊഴിലാളികൾക്കും ആനുകൂല്യം നേടാം.
‘മുസാനെഡ്’ പ്ലാറ്റ്ഫോം വഴി നടപടികൾ പൂർത്തിയാക്കാം
ജോലിക്ക് ഹാജരാകാത്തതായി സ്പോണ്സർ പരാതിപ്പെട്ടത് മൂലം ഹുറൂബ് ആയ തൊഴിലാളികളുടെ പദവി ശരിയാക്കാൻ പുതിയ തൊഴിലുടമകൾക്ക് ‘മുസാനെഡ്’ പ്ലാറ്റ്ഫോം വഴി അപേക്ഷ നൽകാം. നടപടിക്രമങ്ങൾ വേഗത്തിലും എളുപ്പത്തിലും പൂർത്തിയാക്കാൻ ഇത് സഹായിക്കും. ഈ സംരംഭം വഴി തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാനും തൊഴിൽപരമായ ബന്ധങ്ങൾ മെച്ചപ്പെടുത്താനും സാധിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.
ഈ പദ്ധതിയിലൂടെ, മുൻപ് ജോലിക്ക് ഹാജരാകാത്തവരായി റിപ്പോർട്ട് ചെയ്യപ്പെട്ടവരും, എന്നാൽ രാജ്യത്ത് നിയമവിരുദ്ധമായി തുടരുന്നവരുമായ ഗാർഹിക തൊഴിലാളികൾക്ക് പുതിയ തൊഴിലുടമകളിലേക്ക് സേവനങ്ങൾ കൈമാറാൻ കഴിയും. ഇത് വഴി അവരുടെ തൊഴിൽ പദവി നിയമപരമാക്കാൻ സാധിക്കും.
തൊഴിൽ വിപണിയെ കൂടുതൽ കാര്യക്ഷമമാക്കാനും, നിയമലംഘനങ്ങൾ ഒഴിവാക്കാനും, എല്ലാ കക്ഷികളുടെയും അവകാശങ്ങൾ സംരക്ഷിക്കാനും ഈ നീക്കം ലക്ഷ്യമിടുന്നതായി മന്ത്രാലയം വ്യക്തമാക്കി. സമയപരിധിക്ക് ശേഷം നിയമപരമായ നടപടികൾ കർശനമാക്കാനാണ് സാധ്യത. അതിനാൽ, ഈ സുവർണാവസരം പ്രയോജനപ്പെടുത്തണമെന്ന് മന്ത്രാലയം ആവർത്തിച്ചു.



Pingback: discount androxal uk where buy
Pingback: buy enclomiphene generic from the uk
Pingback: ordering rifaximin price dubai
Pingback: usa fhizer xifaxan
Pingback: cheap staxyn saturday delivery cod
Pingback: Buy avodart online without a script
Pingback: buy cheap dutasteride cost effectiveness
Pingback: discount flexeril cyclobenzaprine generic uk buy
Pingback: purchase gabapentin australia pharmacy
Pingback: levné generické kamagra
Pingback: medicament kamagra pharmacie fed ex
Pingback: howl to get fildena without a prescrtiption
Pingback: get itraconazole generic sale