അനാവശ്യമായി വാഹനങ്ങൾ ഹോൺ അടിക്കാൻ പാടില്ല,അനുവദിച്ചിട്ടുള്ള ഇടങ്ങളിൽ മാത്രമേ ഉപയോഗിക്കാവൂ; സൗദി ജനറൽ ട്രാഫിക്

റിയാദ്: സൗദി നിരത്തുകളിൽ അനാവശ്യമായി വാഹനങ്ങൾ ഹോൺ അടിക്കാൻ പാടില്ലെന്ന് ജനറൽ ട്രാഫിക് വിഭാഗം. ഹോൺ ഉപയോഗിക്കാൻ അനുവദിച്ചിട്ടുള്ള ഇടങ്ങളിൽ മാത്രമേ ഉപയോഗിക്കാവൂ എന്നും തോന്നുന്നിടങ്ങളിലെല്ലാം ഹോൺ അടിക്കുന്ന പക്ഷം 150 മുതൽ 300 റിയാൽ വരെ പിഴ ശിക്ഷ ലഭിക്കുമെന്നും വകുപ്പ് വ്യക്തമാക്കി. 

നഗരങ്ങളിൽ അസഹനീയമാവും വിധം ഹോൺ മുഴക്കുന്നത് ശബ്ദമലിനീകരണത്തിന് ഇടയാക്കുന്നതും അപ്രതീക്ഷിതമായ ഹോൺ മുഴക്കം ഒഴിവാക്കുന്നത് സുരക്ഷിതമായി വാഹനമോടിക്കുന്നതിന് മറ്റുള്ളവരെ സഹായിക്കുമെന്നും വകുപ്പ് പറയുന്നു.

മുന്നറിയിപ്പുകൾ നൽകാൻ മാത്രമാണ് വാഹനങ്ങളുടെ ഹോണുകൾ ഉപയോഗിക്കേണ്ടതെന്നും മറ്റുള്ളവരെ അസ്വസ്ഥമാക്കും വിധത്തിലുള്ള ഹോൺ അടി നടത്താതെ റോഡ്, ഡ്രൈവിങ് നിയമങ്ങളും നിയന്ത്രണങ്ങളും പാലിച്ച് വണ്ടി ഓടിക്കുന്നതിന് എല്ലാവരും ശ്രദ്ധിക്കണമെന്നും വകുപ്പ് നിർദ്ദേശിക്കുന്നു.

Share

13 thoughts on “അനാവശ്യമായി വാഹനങ്ങൾ ഹോൺ അടിക്കാൻ പാടില്ല,അനുവദിച്ചിട്ടുള്ള ഇടങ്ങളിൽ മാത്രമേ ഉപയോഗിക്കാവൂ; സൗദി ജനറൽ ട്രാഫിക്

Comments are closed.

error: Content is protected !!