ഒരുമിച്ച് കാറിൽ വരുമ്പോൾ തർക്കം, സംഘർഷത്തിനിടെ വടിവാൾ വീശി; കാറിന് തീയിട്ട് യുവാക്കൾ

കൊല്ലം: യുവാക്കൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ കാറിന് തീയിട്ടു. കൊല്ലം പൂതക്കുളം ഇടയാടിയിൽ ഞായറാഴ്ച രാവിലെ പതിനൊന്നരയോടെയാണ് സംഭവം. ഒരുമിച്ചു കാറിലെത്തിയ യുവാക്കൾ തമ്മിൽ സംഘർഷമുണ്ടാകുകയും പരസ്പരം വടിവാൾ എടുത്തു വീശുകയുമായിരുന്നു. ഇതിനിടെയാണ് സംഘത്തിലുണ്ടായിരുന്ന ഒരു യുവാവ് കാറിന് തീയിട്ടത്.

 

ഇതോടെ ഇവർ പല വഴിക്ക് ഓടിപ്പോയി. കാറിൽ നാല് യുവാക്കൾ ഉണ്ടായിരുന്നതായാണ് നാട്ടുകാർ പറയുന്നത്. മുൻപ് പ്രദേശത്ത് ഇവരെ കണ്ടിട്ടില്ലെന്നും നാട്ടുകാർ പറഞ്ഞു. കെഎൽ 5 എച്ച് 6490 ചുവപ്പ് മാരുതി കാറാണ് കത്തിയത്. അഗ്നിരക്ഷാ സേന എത്തിയാണ് തീക്കെടുത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Share
error: Content is protected !!