‘നല്ലൊരു മനുഷ്യനായി മാറും, പുകവലിയും മദ്യപാനവും വലിയ പ്രശ്നമാണ്, ചേട്ടനോട് ദയവായി ക്ഷമിക്കണം; പോയിട്ടു വരാം മക്കളേ’ – വേടൻ

കൊച്ചി: പുലിപ്പല്ല് കൈവശം വച്ച കേസിനെ കുറിച്ച് ഒന്നും പറയാൻ പറ്റില്ലെന്ന് ജാമ്യത്തിൽ‌ ഇറങ്ങിയ റാപ്പർ വേടൻ (ഹിരൺ ദാസ് മുരളി). കേസ് കോടതിയുടെ കൈയ്യിൽ‌ ഇരിക്കുന്ന കാര്യമാണ്. തനിക്ക് വേണ്ടി പ്രാർഥിച്ച എല്ലാവരോടും നന്ദിയുണ്ടെന്നും വേടൻ‌ പറഞ്ഞു. ‘‘എന്നെ കേൾക്കുകയും കാണുകയും ചെയ്യുന്ന സഹോദരന്മാരോടാണ് പറയാനുള്ളത്. പുകവലിയും മദ്യപാനവും വലിയ പ്രശ്നമാണ്. ചേട്ടനോട് ദയവായി ക്ഷമിക്കണം. നല്ല മനുഷ്യനാകാൻ ശ്രമിക്കാം. പോയിട്ടു വരാം മക്കളേ.’’ – വേടൻ പറഞ്ഞു
.
പെരുമ്പാവൂര്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് പുലിപ്പല്ല് കേസിൽ വേടന് ജാമ്യം അനുവദിച്ചത്. മനഃപൂര്‍വം തെറ്റ് ചെയ്തിട്ടില്ലെന്ന് വേടന്‍ ജാമ്യാപേക്ഷയില്‍ പറഞ്ഞിരുന്നു. വനംവകുപ്പ് ജാമ്യാപേക്ഷയെ എതിര്‍ത്തെങ്കിലും കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.
.

മാലയിൽ പുലിപ്പല്ല് അണിഞ്ഞതുമായി ബന്ധപ്പെട്ട് വനംവകുപ്പ് രജിസ്റ്റർ ചെയ്ത കേസിൽ പെരുമ്പാവൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയാണ് വേടന് ജാമ്യം അനുവദിച്ചത്. കേരളം വിട്ട് പോകരുത്, ഏഴുദിവസത്തിനുള്ളില്‍ പാസ്‌പോര്‍ട്ട് ഹാജരാക്കണം, എല്ലാ വ്യാഴാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം.

വേടന്റെ ജാമ്യാപേക്ഷയെ വനംവകുപ്പ് എതിര്‍ത്തിരുന്നു. വേടന്‍ രാജ്യം വിട്ട് പോകാന്‍ സാധ്യതയുണ്ടെന്നും തെളിവ് നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നുമായിരുന്നു വനംവകുപ്പിന്റെ വാദം. എന്നാൽ, ഈ വാദം കോടതി മുഖവിലക്കെടുത്തില്ല.
.

മാലയിൽ പുലിപ്പല്ല് അണിഞ്ഞതിന് വേടനെതിരെ ജാമ്യമില്ലാക്കുറ്റം ചുമത്തിയാണ് വനംവകുപ്പ് കേസെടുത്തിരുന്നത്. പുലിപ്പല്ല് കൈവശം വെക്കുന്നത് ഇന്ത്യയിൽ ജാമ്യമില്ലാ കുറ്റമാണ്. വിദേശത്തു നിന്ന് എത്തിക്കുന്നതും കുറ്റകരമാണ്. കുറ്റം തെളിഞ്ഞാൽ മൂന്നു മുതൽ ഏഴു വർഷം വരെ തടവും 10,000 രൂപ പിഴയും ശിക്ഷ ലഭിക്കും.

തിങ്കളാഴ്ച വൈറ്റില കണിയാമ്പുഴക്ക് സമീപത്തെ ഫ്ലാറ്റിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവുമായി വേടൻ ഉൾപ്പെടെ ഒമ്പതു പേരെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെയാണ് പുലിപ്പല്ലുമായി ബന്ധപ്പെട്ട് വനംവകുപ്പ് കേസെടുത്തത്. കഞ്ചാവ് കേസിൽ അന്നുതന്നെ ജാമ്യം ലഭിച്ചിരുന്നു.
.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 

 

Share
error: Content is protected !!