വി.വി രാജേഷിനെതിരേ പോസ്റ്റർ ഒട്ടിച്ചത് ബിജെപിക്കാർ തന്നെ; 3 പേർ അറസ്റ്റിൽ, പിടിയിലാവരിൽ നേതാവിൻ്റെ മകനും
തിരുവനന്തപുരം: ബിജെപി നേതാവ് വി.വി. രാജേഷിനെതിരേ പോസ്റ്റർ ഒട്ടിച്ച സംഭവത്തിൽ ബിജെപി പ്രവർത്തകർ അറസ്റ്റിൽ. നാഗേഷ്, മോഹൻ, അഭിജിത്ത് എന്നിവരെ മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്തു. പാർട്ടി തീരുമാനത്തിന് വിരുദ്ധമായി പ്രവർത്തിച്ചതിന് നേരത്തെ പാർട്ടിയിൽനിന്ന് പുറത്താക്കിയ നേതാവിന്റെ അനുയായികളാണ് പിടിയിലായവർ.
.
ബിജെപി സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖർ ചുമതലയേറ്റതിന് പിന്നാലെയായിരുന്നു വി.വി. രാജേഷിനെതിരേ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിനുമുന്നിലും വി.വി. രാജേഷിന്റെ വീടിനുമുന്നിലുമായിട്ടായിരുന്നു അദ്ദേഹത്തെ രൂക്ഷമായി വിമർശിക്കുന്ന പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.
രാജേഷ് സാമ്പത്തിക തട്ടിപ്പുകാരനാണെന്നും തിരുവനന്തപുരം ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായിരുന്ന രാജീവ് ചന്ദ്രശേഖറിനെ തോൽപ്പിക്കാൻ രാജേഷ് ശ്രമിച്ചുവെന്നുമാണ് പോസ്റ്ററിലുണ്ടായിരുന്നത്. ഇതിനെതിരെ രാജീവ് ചന്ദ്രശേഖർ രംഗത്തെത്തിയിരുന്നു. തുടർന്ന് വി.വി. രാജേഷ് ഇതിനെതിരേ പോലീസിൽ പരാതി നൽകി.
.
സിസിടിവി അടക്കം പരിശോധിച്ച ശേഷമാണ് മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തത്. വി. മുരളീധരപക്ഷത്തിന്റെ എതിർപക്ഷത്തുള്ള മൂന്നുപേരാണ് അറസ്റ്റിലായത്. വലിയശാല മുൻ കൗൺസിലറുടെ മകനാണ് പിടിയിലായവരിൽ ഒരാൾ.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക