സൗദിയിൽ സന്ദർശന വിസ ഓൺലൈനിൽ പുതുക്കൽ താൽക്കാലികമായി നിർത്തിവച്ചു

റിയാദ്: സൗദി അറേബ്യയിൽ സന്ദർശന വിസകൾ ഓൺലൈനായി പുതുക്കുന്നതിനുള്ള സൗകര്യം താൽക്കാലികമായി നിർത്തിവെച്ചു. നിലവിൽ ഫാമിലി, സിംഗിൾ, മൾട്ടി എൻട്രി തുടങ്ങിയ എല്ലാത്തരം സന്ദർശക വിസകളും ഓൺലൈൻ വഴി പുതുക്കുന്നതാണ് മരവിപ്പിച്ചിരിക്കുന്നത്. ഹജ്ജ് സീസൺ ഇന്ന് മുതൽ ആരംഭിച്ച സാഹചര്യത്തിൽ തീർഥാടകരുടെ സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.

ഓൺലൈൻ പ്ലാറ്റ്‌ഫോം വഴി മൾട്ടിപ്പിൾ എൻട്രി, സിംഗിൾ എൻട്രി വിസിറ്റ് വിസകൾ പുതുക്കാൻ ശ്രമിക്കുന്നവർക്ക് അതിന് സാധിക്കാത്ത അവസ്ഥയാണ് നിലവിലുള്ളത്. അബ്ഷിർ (Absher) പ്ലാറ്റ്‌ഫോമിൽ വിസ പുതുക്കുന്നതിനായി ശ്രമിക്കുമ്പോൾ, ജവാസാത്ത് ഓഫീസുമായി നേരിട്ട് ബന്ധപ്പെടണമെന്ന സന്ദേശമാണ് ലഭിക്കുന്നത്.
.
ഈ സാഹചര്യത്തിൽ, നിലവിൽ സൗദി അറേബ്യയിൽ സന്ദർശന വിസയിൽ കഴിയുന്നവർ വിസ കാലാവധി അവസാനിക്കാറായവരുണ്ടെങ്കിൽ, അവർ ഉടൻ തന്നെ രാജ്യം വിടേണ്ടതാണ്. അല്ലാത്തപക്ഷം, നിയമലംഘനത്തിന് കടുത്ത നടപടികൾ നേരിടേണ്ടിവരുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
.
സിംഗിൾ എൻട്രി, മൾട്ടിപ്പിൾ എൻട്രി വിസകളിൽ സൗദിയിൽ കഴിയുന്നവർക്ക് വിസയുടെ കാലാവധി ഇപ്പോഴുമുണ്ടെങ്കിൽ, അത് പുതുക്കുന്നതിനായി നേരിട്ട് സൗദി അറേബ്യയിലെ ജവാസാത്ത് ഓഫീസിൽ ഹാജരാകേണ്ടതാണ്. എന്നിരുന്നാലും, പുതുക്കൽ നടന്നില്ലെങ്കിൽ, വിസയുടെ കാലാവധി അവസാനിക്കുന്നതിന് മുമ്പായി അവർ സൗദി അറേബ്യയിൽ നിന്ന് പുറത്തുപോകേണ്ടിവരും. ഓൺലൈൻ പുതുക്കൽ സൗകര്യം ഹജ്ജിന് ശേഷം പുനഃസ്ഥാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക അറിയിപ്പുകളൊന്നും പുറത്ത് വന്നിട്ടില്ല.
.
നിലവിൽ വിസിറ്റ് വിസയിൽ മക്കയിൽ കഴിയുന്നവർ ഇന്ന് മുതൽ മക്കയിൽ താമസിക്കാൻ പാടില്ല. എന്നാൽ ഇവർക്ക് മദീനയിലോ മക്കക്ക് പുറത്ത് മറ്റു നഗരങ്ങളിലോ താമസിക്കുന്നതിന് വിലക്കില്ല.

.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക

Share
error: Content is protected !!