ഹജ്ജ് തീർഥാടകരുടെ മഹാപ്രവാഹത്തിന് തുടക്കം; ആദ്യ സംഘം ഇന്ത്യൻ തീർഥാടകർക്ക് മദീനയിൽ ഊഷ്മള സ്വീകരണം – വിഡിയോ
മദീന: ഈ വർഷത്തെ ഹജ്ജ് തീർഥാടനത്തിന് തുടക്കം കുറിച്ച് ആദ്യ സംഘം തീർഥാടകർ സൗദി അറേബ്യയിൽ എത്തിച്ചേർന്നു. ഇന്ന് പുലർച്ചെ 5.30-ഓടെ സൗദി എയർലൈൻസ് വിമാനത്തിൽ ഇന്ത്യൻ തീർഥാടകരാണ് മദീനയിലെ പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആദ്യമായി എത്തിയത്. തൊട്ടുപിന്നാലെ രണ്ടാമത്തെ വിമാനവും ലാൻഡ് ചെയ്തു. ഹൈദരാബാദിൽ നിന്നും ലഖ്നൗവിൽ നിന്നുമായി 289 തീർഥാടകർ വീതം രണ്ട് വിമാനങ്ങളിലായി മൊത്തം 578 പേരാണ് ആദ്യ ദിനം മദീനയിലെത്തിയത്.
.
.
തീർഥാടകരുടെ മഹാപ്രവാഹത്തിന് തുടക്കം കുറിച്ച ഇന്ത്യൻ സംഘത്തിന് ഹജ്ജ് ടെർമിനലിൽ ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്. സൗദി ഹജ്ജ് ഉംറ മന്ത്രാലയത്തിലെ പ്രതിനിധികൾ, ഇന്ത്യൻ അംബാസഡർ ഡോ. സുഹേൽ അജാസ് ഖാൻ, കോൺസൽ ജനറൽ ഫഹദ് അഹ്മദ് ഖാൻ സൂരി എന്നിവരുടെ നേതൃത്വത്തിൽ ഇന്ത്യൻ ഹജ്ജ് മിഷൻ ഉദ്യോഗസ്ഥർ ചേർന്ന് തീർഥാടകരെ സ്വീകരിച്ചു. സ്വാഗത ഗാനം ആലപിച്ചും സംസവും ഈത്തപ്പഴവും നൽകിയുമാണ് ടെർമിനലിൽ സ്വീകരണമൊരുക്കിയത്.
.
.
ഇന്ന് മൂന്ന് വിമാനങ്ങളാണ് ഇന്ത്യൻ തീർഥാടകരുമായി മദീനയിൽ എത്താൻ ഷെഡ്യൂൾ ചെയ്തിരുന്നത്. ആദ്യ രണ്ട് വിമാനങ്ങൾ എത്തിച്ചേർന്നു. വൈകിട്ട് 7.30-ന് മുംബൈയിൽ നിന്നുള്ള 442 തീർഥാടകരുമായി മൂന്നാമത്തെ വിമാനം എത്തും. ജിദ്ദ കോൺസുലേറ്റിന് കീഴിലെ ഇന്ത്യൻ ഹജ്ജ് മിഷൻ മദീനയിൽ തീർഥാടകർക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഇന്ത്യൻ സംഘം മദീന മർക്കസിയ ഏരിയയിലാണ് താമസിക്കുക. എട്ട് ദിവസത്തോളം തീർഥാടകർ മദീനയിലെ പ്രവാചക പള്ളിയിൽ പ്രാർഥനകളും ചരിത്ര സ്ഥലങ്ങളിലെ സന്ദർശനങ്ങളുമായി കഴിയും. അതിനുശേഷം അവർ മക്കയിലെത്തി ഹജ്ജ് കർമ്മങ്ങൾ നിർവഹിച്ച് ജിദ്ദ വഴി മടങ്ങും.
.
استقبال أولى طلائع حجاج الهند بالورود والهدايا التذكارية لحظة وصولهم إلى المدينة المنورة
عبر مراسل #الإخبارية محمد شيخ pic.twitter.com/LmK28tOCcZ
— قناة الإخبارية (@alekhbariyatv) April 29, 2025
.
കേരളത്തിൽ നിന്നുള്ള ഹാജിമാരുടെ ആദ്യ സംഘം മെയ് 10 ന് പുലർച്ചെ ഒരു മണിക്ക് കോഴിക്കോട് നിന്ന് ജിദ്ദയിലേക്കാണ് പുറപ്പെടുന്നത്. ഇന്ത്യയെ കൂടാതെ പാകിസ്താൻ, ഇന്തോനേഷ്യ തുടങ്ങിയ വിവിധ രാജ്യങ്ങളിൽ നിന്നുള്ള തീർഥാടകരും ഇന്ന് മദീനയിൽ എത്തിച്ചേരും.
.
عدسة #الإخبارية ترصد وصول أولى طلائع حجاج بيت الله الحرام من الهند إلى المدينة المنورة
عبر مراسل #الإخبارية محمد شيخ pic.twitter.com/m131WQlLiq
— قناة الإخبارية (@alekhbariyatv) April 29, 2025
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക