ഷട്ടിൽ കളിക്കിടെ മറ്റൊരു മലയാളി കൂടി കുഴഞ്ഞ് വീണ് മരിച്ചു; ഇന്ന് സമാന രീതിയിൽ മരിച്ചത് രണ്ട് പ്രവാസി മലയാളികൾ

മനാമ: ഷട്ടിൽ കളിക്കുന്നതിനിടെ തിരുവനന്തപുരം സ്വദേശി കുഴഞ്ഞുവീണു മരിച്ചു. തിരുവനന്തപുരം തിരുമല സ്വദേശി ഗിരീഷ് ഡി എ (51) ആണ് മരിച്ചത് (ചിത്രത്തിൽ ഇടത്ത്). ഇന്നലെ രാത്രി ജുഫൈർ ക്ലബ്ബിൽ ഷട്ടിൽ കളിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും തുടർന്ന് കുഴഞ്ഞുവീഴുകയുമായിരുന്നു.
.
ആരോഗ്യ വിദഗ്ധർ സ്‌ഥലത്തെത്തി മരണം സ്‌ഥിരീകരിച്ചു. ഇൻവെസ്റ്റ് കോർപ്പ് ബാങ്കിൽ വൈസ് പ്രഡിഡന്റായി സേവനമനുഷ്ഠിക്കുകയായിരുന്നു. ഭാര്യ ഷീജ, മക്കൾ ഗ്രീഷ്മ (മെഡിക്കൽ വിദ്യാർഥിനി), ഗൗരി (വിദ്യാർഥിനി, ബഹ്‌റൈൻ ). സൽമാനിയ ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ ചെയ്തുവരുന്നു.
.
ഷാർജയിലും ഇന്ന് മറ്റൊരു മലയാളി യുവാവ് ഷട്ടിൽ കളി കഴിഞ്ഞെത്തിയതിന് പിന്നാലെ മരിച്ചിരുന്നു. ആലുവ സ്വദേശി തായിക്കാട്ടുകര ദാറുസ്സലാമില്‍ താമസിക്കുന്ന വലിയപറമ്പില്‍ അബ്ദുല്‍ അസീസിന്റെ മകന്‍ അനസാണ് (43) ഷാർജയിൽ മരിച്ചത്. (ചിത്രത്തിൽ വലത്ത്)

.
ഇന്ന് (ഞായറാഴ്ച) രാവിലെ ഷട്ടില്‍ കളികഴിഞ്ഞ് വീട്ടിലെത്തിയ ഇദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയിരുന്നു. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ദുബായ് ഇംദാദ് കമ്പനിയിലെ ഐ.ടി ടെക്‌നീഷ്യനാണ്. കുടുംബത്തോടൊപ്പം ഷാര്‍ജയിലാണ് താമസം. കബറടക്കം പിന്നീട് നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

മാതാവ്: പരേതയായ നഫീസത്തുല്‍ മിസിരിയ, ഭാര്യ: അസ്‌ന മുഹമ്മദ്. മക്കള്‍: ഹംദ, ഹമദ്. സഹോദരങ്ങള്‍: ആസിഫ് അസീസ്, തഹസീന്‍.
.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 

Share
error: Content is protected !!