സൂരജിന്‍റേത് ക്രൂര കൊലപാതകം; മർദ്ദനം കോളേജിലെ കാർ പാർക്കിങുമായി ബന്ധപ്പെട്ട തർക്കത്തില്‍, 10 പേര്‍ കസ്റ്റഡിയിൽ, പിടിയിലായവരിൽ പിടിയിലായത് പിതാവും മക്കളും
കോഴിക്കോട്: മായനാട് പാലക്കാട്ടുവയലിൽ ആൾക്കൂട്ട മർദത്തില്‍ ഇരുപതുകാരൻ കൊല്ലപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായത് പിതാവും രണ്ടുമക്കളും. മായനാട് സ്വദേശി മനോജ് മക്കളായ അജയ്, വിജയ് എന്നിവരാണ് പൊലീസ് പിടിയിലായത്.കോളജിൽ വിദ്യാർഥികൾ തമ്മിലുണ്ടായ ചെറിയ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറയുന്നു. കോളേജിൽ കാർ പാർക്കിങ്ങുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
.
മായനാട് സ്വദേശി സൂരജ് ആണ് ക്രൂരമായ മര്‍ദനത്തില്‍ കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയിൽ പ്രദേശത്ത് നടന്ന ഉത്സവത്തിനിടെയാണ് സൂരജിന് മർദനമേറ്റത്. പിടിയിലായ മനോജ് മക്കളായ അജയ്, വിജയ് എന്നിവര്‍ക്ക് പുറമെ കണ്ടാലറിയാവുന്ന ഇരുപതോളം പേരും ചേർന്നാണ് മർദിച്ചത്. അച്ഛനും രണ്ട് മക്കളുമുൾപ്പെടെ 10 പേർ ഇപ്പോൾ കസ്റ്റഡിയിലുണ്ട്. ഇവരെ കൂടാതെ കൂടാതെ കൃത്യത്തിൽ പങ്കെടുത്ത മറ്റുള്ളവർക്ക് വേണ്ടിയുള്ള തിരച്ചിൽ പൊലീസ് ആരംഭിച്ചിട്ടുണ്ട്.
.
ഇന്നലെ രാത്രി രണ്ട് മണിക്കാണ് ദാരുമായ ആൾക്കൂട്ട ആക്രമണത്തിൽ സൂരജ് കൊല്ലപ്പെടുന്നത്. പാലക്കോട്ടുകാവ് ക്ഷേത്രോത്സവത്തിന് എത്തിയതായിരുന്നു സൂരജ്. അതിനിടെ ഒരു സംഘം സൂരജിനെ കൂട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ചു. ആദ്യം നാട്ടുകാർ ഇടപെട്ട് പിരിച്ചു വിട്ടെങ്കിലും പിന്നീട് വീണ്ടും മർദ്ധിക്കുകയായിരുന്നു. ചാത്തമംഗലം എസ്എൻഎസ്ഇ കോളേജിൽ ഉണ്ടായ പ്രശ്നങ്ങളാണ് കൊലപാതകത്തിൽ എത്തിയത്. കാർ പാർക്കിങ്ങിനെ ചൊല്ലി കോളേജിൽ ഉണ്ടായ വിദ്യാർത്ഥി സംഘർഷത്തിൽ സൂരജ് തന്റെ സുഹൃത്തിന് വേണ്ടി ഇടപെട്ടിരുന്നു. ഇതിൽ എതിർ ഭാഗത്തിന് സൂരജിനോട് എതിർപ്പ് ഉണ്ടായിരുന്നു. ഇന്നലെ ഉത്സവ പറമ്പിൽ സൂരജിനെ കണ്ട് വിദ്യാർത്ഥികൾ സംഘം ചേർന്ന് മർദ്ധിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സൂരജിനെ ഉടൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
.
പ്രദേശവാസിയായ മനോജ്, മക്കളായ വിജയ്, അജയ് എന്നിവരെയാണ് പോലീസ് ആദ്യം കസ്റ്റഡിയിലെടുത്തത്. വിജയ് എസ്എൻഎസ്ഇ കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയാണ്. അതിനിടെ സൂരജിന്റെ മരണ വിവരം അറിഞ്ഞു സംഘടിച്ചെത്തിയവർ മനോജിന്റെ വീടിന് നേരെ ആക്രമണം നടത്തി. വീടിൻ്റെ വാതിൽ ചില്ലുകൾ തകർത്തു. വീട്ടു മുറ്റത്ത് ഉണ്ടായിരുന്ന കാറും ബൈക്കും അടിച്ചുതകർത്തിട്ടുണ്ട്. പുലർചെയ്‌യായിരുന്നു ആക്രമണം.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.