എല്ലാം ക്യാമറയിൽ പതിഞ്ഞു, പ്രവാസി കടയുടമയെ ആക്രമിച്ച പൊലീസ് ഉദ്യോഗസ്ഥൻ കസ്റ്റഡിയിൽ
കുവൈത്ത് സിറ്റി: കടയുടമയെ ആക്രമിച്ച പൊലീസ് ഉദ്യോഗസ്ഥൻ കസ്റ്റഡിയിൽ. അൽ-ഖുറൈൻ മാർക്കറ്റിലെ ഒരു കടയുടമയെ ഒരു പോലീസ് ഉദ്യോഗസ്ഥൻ ആക്രമിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. കടയുടമ ഔദ്യോഗികമായി പരാതി നൽകിയതിനെ തുടർന്ന് ഉദ്യോഗസ്ഥനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
.
കടയുടെ മുന്നിൽ വെച്ച് പൊലീസ് ഉദ്യോഗസ്ഥൻ കടയുടമയെ അസഭ്യം പറയുകയും ശാരീരികമായി ആക്രമിക്കുകയും ചെയ്യുന്നത് വീഡിയോയിൽ പതിഞ്ഞിട്ടുണ്ട്. വാണിജ്യ മന്ത്രാലയത്തിലെ വനിതാ ജീവനക്കാർ കടയിൽ പരിശോധന നടത്തുകയും ചില നിയമലംഘനങ്ങൾ കണ്ടെത്തുകയും ചെയ്തപ്പോഴാണ് സംഭവം നടന്നത്.
.
ആ സമയം അതുവഴി പോവുകയായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ ഇടപെട്ട് കടയുടമയെ വാക്കാലുള്ള അധിക്ഷേപവും ശാരീരിക ബലപ്രയോഗവും നടത്തിയെന്ന് പരാതിയിൽ പറയുന്നു. കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടുതൽ അന്വേഷണത്തിനായി ഉദ്യോഗസ്ഥനെ പൊലീസ് സ്റ്റേഷനിൽ തടഞ്ഞുവെച്ചിരിക്കുകയാണ്.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.