സൗദിയിൽ കെട്ടിടത്തിന് മുകളിൽനിന്ന് കാൽതെന്നി വീണു; മലയാളി പ്രവാസിക്ക് ദാരുണാന്ത്യം

ദമ്മാം: സൗദിയിൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മലയാളിക്ക് ദാരുണാന്ത്യം. കോഴിക്കോട് സ്വദേശി പുതിയ പന്തക്കലകത്ത് അബ്ദുല്‍ റസാക്കാണ് മരിച്ചത്. ദഹ്‌റാന്‍ റോഡിലെ ഗള്‍ഫ് പാലസിന് സമീപം നിര്‍മ്മാണം നടന്ന് കൊണ്ടിരിക്കുന്ന കെട്ടിടത്തില്‍ നിന്ന് അബദ്ധത്തിൽ കാൽതെന്നി താഴേക്ക് വീഴുകയായിരുന്നു. ജോലിയുടെ ഭാഗമായി ഇന്ന് വൈകുന്നേരമാണ് അബ്ദുൽ റസാക്ക് ഈ കെട്ടിടത്തിൽ എത്തിയത്.
.
സാമൂഹിക ജീവകാരുണ്യ മേഖലയിൽ നിറ സാന്നിദ്ധ്യമായിരുന്നു അബ്ദുൽ റസാഖ്. ദമ്മാമിലെ തെക്കേപ്പുറം കൂട്ടായ്മയുടെ മുഖ്യ സംഘാടകനാണ്. കൂടാതെ ഫാറൂഖ് കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ സംഘടനയായ ഫോസയുടെയും സിജിയുടേയും സ്ഥാപകാംഗവുമാണ്.
.
പരേതനായ മൊയ്തീന്‍ വീട്ടില്‍ അബ്ദുള്ള കോയയുടെയും, പുതിയ പന്തക്കലകത്ത് കുഞ്ഞിബിയുടെയും മകനാണ്. ഭാര്യ: പുതിയ പൊന്മാണിച്ചിന്റകം കുഞ്ഞു. മക്കള്‍: അബ്ദുള്ള (റിയാദ്), ഹസ്‌ന (ദമാം), ഡോ. അഹലാം (പാലക്കാട്), അഫ്‌നാന്‍ (യു.എസ്), മരുമക്കള്‍: പുതിയ മാളിയേക്കല്‍ യാസ്സര്‍ (റിയാദ്), ഡോ. ദലീല്‍, ഐബക്ക് ഇസ്മായില്‍, അന്‍സില താജ്. സഹോദരങ്ങള്‍: പി.പി. അബ്ദുല്‍ കരീം, റുഖിയ, ഫാത്തിമ, ഹാജറ, റൗമ, റാബിയ, ആമിനാബി.
.

.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 

 

Share
error: Content is protected !!