സൗദിയിൽ മലയാളി യുവതിയെ കാണാതായി; കണ്ടെത്താൻ സഹായംതേടി ബന്ധുക്കൾ
റിയാദ്: സൗദിയിൽ മലയാളി യുവതിയെ കാണാനില്ലെന്ന് പരാതി. റിയാദിൽ ജോലി ചെയ്യുന്ന അരുണിന്റെ ഭാര്യ സുജിയെ ആണ് കാണാതായത്. ഇന്ന് (ബുധൻ) ഉച്ച മുതൽ യുവതിക്കായി അന്വേഷണം നടക്കുകയാണ്. റിയാദിലെ അസീസിയ ബ്യൂട്ടീഷ്യയായി ജോലി ചെയ്തു വരികയായിരുന്നു യുവതി. സാധാരണ ഉച്ചക്ക് ജോലി കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ചെത്തുന്നതാണ്. എന്നാൽ, ഇന്ന് എത്തേണ്ട സമയം കഴിഞ്ഞിട്ടും വീട്ടിൽ എത്തിയില്ല. തുടർന്ന് ഫോണിൽ ബന്ധപ്പെട്ടപ്പോൾ അറബി സംസാരിക്കുന്ന യുവതിയാണ് ഫോൺ അറ്റൻഡ് ചെയ്തതെന്നാണ് വിവരം.
.
റിയാദ് ഗ്രാൻഡ് മാളിന് അടുത്തുള്ള മദീന മാർക്കറ്റിന് അടുത്താണ് വീട്. വീട്ടിൽ നിന്ന് ഏകദേശം ആറ് കിലോമീറ്ററോളമാണ് ജോലി സ്ഥലത്തേക്കുള്ള ദൂരം. രാവിലെ 9 മണിക്കാണ് വീട്ടിൽ നിന്ന് പോയത്. 12 മണി മുതൽ മൊബൈൽ സ്വിച്ച് ഓഫ് ആണ്. ഗർഭിണി കൂടിയാണ് യുവതി. ശമ്പളം അക്കൌണ്ടിൽ എത്തിയെന്ന് അറിയിച്ചിരുന്നു.
യുവതിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ +966 54 229 3970 എന്ന നമ്പറിൽ വിവരം അറിയിക്കണമെന്ന് ഭർത്താവ് അരുൺ അറിയിച്ചു.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.