ജമ്മു കശ്മീർ ഭീകരാക്രമണം: കൊല്ലപ്പെട്ടവരില്‍ മലയാളിയും, വെടിയേറ്റത് മകളുടെ മുന്നിൽ വച്ച്

ശ്രീനഗർ: ജമ്മു കശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ മലയാളിയും. കൊച്ചി ഇടപ്പള്ളി സ്വദേശി രാമചന്ദ്രനാണ് (65) ആക്രമണത്തിൽ കൊല്ലപ്പെട്ടത്. മകളുടെ മുന്നിൽ വച്ചാണ് രാമചന്ദ്രന് വെടിയേറ്റത്. കുടുംബത്തോടൊപ്പം ഇന്നലെ രാവിലെയാണ് രാമചന്ദ്രൻ കശ്മീരിലെ പഹൽഗാമിലെത്തിയത്.
.
രാമചന്ദ്രനൊപ്പം ഭാര്യ ഷീല രാമചന്ദ്രൻ, മകൾ അമ്മു, അമ്മുവിന്റെ രണ്ട് ഇരട്ടകുട്ടികള്‍ (5) എന്നിവരാണ് ഉണ്ടായിരുന്നത്. ഇടപ്പള്ളി മങ്ങാട്ട് നീരാഞ്ജനത്തിലെ നാരായണ മേനോന്റെ മകനാണ് രാമചന്ദ്രൻ. കൊച്ചിയിൽ നിന്ന് ഹൈദരാബാദ് വഴിയാണ് കശ്മീരിലെത്തിയത്. മകൾ അമ്മുവാണ് മരണവിവരം നാട്ടിലറിയിച്ചത്. രാമചന്ദ്രന്റെ കുടുംബം സുരക്ഷിതമാണെന്നാണ് വിവരം. രാമചന്ദ്രൻ ദീർഘകാലം അബുദാബിയിൽ ജോലി ചെയ്തിരുന്നു.
.
കൊച്ചിയിൽ ജോലി ചെയ്യുന്ന ഹരിയാന സ്വദേശിയ നാവിക സേനാ ഉദ്യോഗസ്ഥനും മരിച്ചിട്ടുണ്ട്. വിനയ് നർവാളാണ് (26) കൊല്ലപ്പെട്ടത്. 6 ദിവസം മുൻപാണ് വിനയ് നർവാളിന്റെ വിവാഹം നടന്നത്. ഭാര്യയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. മധുവിധു ആഘോഷിക്കാനായാണ് വിനയും ഭാര്യ ഹിമാൻഷിയും കശ്മീരിലെത്തിയത്.

കേരള ഹൈക്കോടതിയിലെ മൂന്നു ജഡ്ജിമാരും കശ്മീരിലുണ്ടായിരുന്നു. അക്രമണത്തിനു തൊട്ടുമുൻപാണ് ഇവർ കുടുംബസമേതം പഹൽഗാമിൽ നിന്നു പോയത്. അവധിക്കാലം ചെലവഴിക്കാനായി ഈ മാസം 17നാണ് ജഡ്ജിമാരും കുടുംബാംഗങ്ങളും കശ്മീരിൽ എത്തിയത്. ജസ്റ്റിസുമാരായ അനിൽ .കെ.നരേന്ദ്രൻ, പി.ജി.അജിത് കുമാർ, ജി.ഗിരീഷും അവരുടെ കുടുംബാംഗങ്ങളുമാണ് ആക്രമണത്തിൽ നിന്ന്  തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്.
.
മരിച്ചവരുടെ വിവരങ്ങൾ– മഞ്ജുനാഥ്, ശുഭം ദ്വിവേദി, ദിലീപ് ജയറാം ഡിസാലെ, സുന്ദീപ് നെയ്പാനെ, ബിദൻ അദ്കേരി, ഉദ്വനി രദീപ് കുമാർ, അതുൽ ശ്രീകാന്ത്, സഞ്ജയ് ലഖാൻ ലെലെ, സയദ് ഹുസൈൻ ഷാ, ഹിമത് ഭായ് കലതിയാ, പ്രശാന്ത് കുമാർ ബാലേശ്വർ, മനീഷ് രഞ്ജൻ, ഷാലീന്ദർ കൽപിയ, ശിവം മൊഗ എന്നിവരാണ് മരിച്ച മറ്റുള്ളവർ. ഇതിൽ സുന്ദീപ് നെയ്പാനെ നേപ്പാൾ പൗരനും ഉദ്വനി രദീപ് കുമാർ യുഎഇ പൗരനുമാണ്. ഏഴംഗ സംഘമാണ് ഭീകരാക്രമണത്തിനു പിന്നിലെന്നാണ് വിവരം.
.

.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 

Share
error: Content is protected !!