സൗദിയിൽ മലയാളി യുവാവിനെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി
അൽ ഖോബാർ: സൗദിയിലെ അൽ ഖോബാറിൽ മലയാളി യുവാവിനെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. മുവാറ്റുപുഴ മുടവൂർ കണ്ണൻവിളിക്കൽ വീട്ടിൽ മുകേഷ് കുമാർ (37) ആണ് മരിച്ചത്. തുക്ബയിലുള്ള കമ്പനിയുടെ താമസസ്ഥലത്ത് മരണപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു.
.
പതിനേഴ് വർഷമായി വെതർഫോർഡ് കമ്പനിയിൽ ടെക്നിഷ്യനായി ജോലി ചെയ്ത് വരികയായിരുന്നു ഇദ്ദേഹം. വെതർഫോർഡ് കമ്പനിയുടെ ദുബായ്, ഇറാഖ്, അൾജീരിയ എന്നീ രാജ്യങ്ങളിൽ ജോലി ചെയ്തതിന് ശേഷം 2020 മുതലാണ് സൗദിയിലെ അൽ കോബാറിൽ ജോലി ചെയ്ത് തുടങ്ങിയത്.
.
രമേശൻ നായർ – ഉഷ ദേവി ദമ്പതികളുടെ മകനാണ്. ഭാര്യ സൂര്യ ലണ്ടനിൽ ജോലി ചെയ്യുന്നു. ഒരു മകനുണ്ട്. മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള നടപടി ക്രമങ്ങൾക്ക് കെ എം സി സി അൽ കോബാർ വെൽഫെയർ വിഭാഗം ചെയർമാൻ ഹുസ്സൈൻ നിലമ്പൂർ നേതൃത്വം നൽകുന്നു.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.