ഇന്ന് രാത്രി മുതൽ മക്കയിലേക്ക് പ്രവേശനം പെർമിറ്റുള്ളവർക്ക് മാത്രം; ചെക്ക് പോയിൻ്റുകളിൽ കനത്ത പരിശോധന

മക്ക: ഹജ്ജിൻ്റെ ഭാഗമായി മക്കയിലേക്ക് പ്രവേശിക്കുന്നതിന് പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ ഇന്ന് അർധരാത്രി മുതൽ പ്രാബല്യത്തിൽ വരും. 2025 ഏപ്രിൽ 23 ന് (1446 ശവ്വാൽ 25) ബുധനാഴ്ച മുതൽ പ്രവേശന നിയന്ത്രണം പ്രാബല്യത്തിൽ വരുമെന്ന് ആഭ്യന്തര മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. ഇതനുസരിച്ച് ഇന്ന് അർധരാത്രി മുതൽ മക്കയിലേക്ക് പോകുന്നവർക്ക് ഹജ്ജ്-ഉംറ പെർമിറ്റോ, മക്ക ഇഖാമയോ ഉണ്ടായിരിക്കണം. കൂടാതെ ജോലി ആവശ്യാർഥം പ്രത്യേക പെർമിറ്റെടുത്തവർക്കും മുൻ വർഷങ്ങളിലെ പോലെ മക്കയിലേക്ക് പ്രവേശിക്കാം.
.
മക്കയിലേക്കുളള പ്രവേശന കവാടങ്ങളിൽ ഇന്ന് രാത്രി മുതൽ പരിശോധന കർശനമാക്കും.  ആവശ്യമായ പെർമിറ്റുകൾ ഇല്ലാത്ത വിദേശികളെ മക്കയിലേക്ക് പ്രവേശിക്കുന്നത് തടയും. കൂടാതെ ചെക്ക് പോയിൻ്റുകളിൽ വെച്ച്  അവരെ തിരിച്ചയക്കുകയും ചെയ്യും. നുസുക്ക് ആപ്പ് വഴി ഉംറ പെർമിറ്റുകൾ നേടാതെ ആരും ഉംറക്ക് വരരുത്. നിലവിൽ നുസുക് വഴി ഉംറ പെർമിറ്റുകൾ അനുവദിക്കുന്നതിലും നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഉംറ തീർഥാടകർക്ക് ഏപ്രിൽ 13 വരെ മാത്രമേ രാജ്യത്തേക്ക് പ്രവേശിക്കാൻ അനുമതിയുണ്ടായിരുന്നുള്ളൂ. നിലവിൽ സൌദിയിലുള്ള മുഴുവൻ ഉംറ തീർഥാടകരും ഏപ്രിൽ 29 ന് രാജ്യം വിട്ട് പുറത്ത് പോകണം. അല്ലാത്തവർക്ക് 50,000 റിയാൽ വരെ പിഴയും ആറ് മാസം തടവും, നാട് കടത്തലും ശിക്ഷയായി ലഭിക്കും.
.
കൂടാതെ എല്ലാ തരം സന്ദർശക വിസകളിലുള്ളവരും ഏപ്രിൽ 29 മുതൽ മക്ക നഗരത്തിൽ പ്രവേശിക്കാനോ അവിടെ താമസിക്കാനോ പാടില്ല. ഏപ്രിൽ 29 അഥവാ ദുൽ-ഖിദ് 1 ചൊവ്വാഴ്ച മുതൽ 2025 ജൂൺ 10 അഥവാ ദുൽ-ഹിജ്ജ 14 തിങ്കളാഴ്ച വരെ ഹജ്ജ് തീർഥാടകർക്ക് മാത്രമേ ഉംറ ചെയ്യാൻ അനുവാദമുളളൂ. ഈ കാലയളവിൽ സൌദിയിലുള്ളവർക്കും ജിസിസി രാജ്യങ്ങളിലുള്ളവർക്കും ഉംറ ചെയ്യാനുള്ള പെർമിറ്റുകൾ അനുവദിക്കില്ല.
.
ഹജ്ജ് സീസണിൽ മക്കയിലേക്കുള്ള പ്രവേശനം നിയന്ത്രിക്കുകയും അംഗീകൃത വിഭാഗങ്ങൾക്ക് മാത്രമായി പ്രവേശനം പരിമിതപ്പെടുത്തുകയും ചെയ്യുക എന്നതാണ് ഈ നടപടിയുടെ പ്രധാന ലക്ഷ്യം. സുരക്ഷയും ഗതാഗത സൗകര്യവും ഉറപ്പാക്കുക എന്നതും നിയന്ത്രണത്തിലൂടെ ലക്ഷ്യമിടുന്നു.

ദൈവത്തിന്റെ അതിഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും അവർക്ക് സുരക്ഷിതവും തടസ്സമില്ലാത്തതുമായ ഹജ്ജ് കർമ്മം നിർവഹിക്കാൻ സൗകര്യമൊരുക്കുന്നതിനുമായി ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച സുരക്ഷാ, സംഘടനാ ക്രമീകരണങ്ങളുടെയും നടപടിക്രമങ്ങളുടെയും ഭാഗമായാണ് ഈ നിയന്ത്രണം.

.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 

Share
error: Content is protected !!