ചരിത്ര സന്ദർശനത്തിനായി പ്രധാനമന്ത്രി ജിദ്ദയിലെത്തി; വ്യോമാതിർത്തിയിൽ സൗദി പോർവിമാനങ്ങളുടെ അകമ്പടി, ജിദ്ദയിൽ ഇന്ത്യൻ സമൂഹത്തിൻ്റെ ഉജജ്വല സ്വീകരണം – വിഡിയോ

ജിദ്ദ ∙ 40 വർഷത്തിന് ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി ‘മുത്തശ്ശി നഗരം’ എന്നറിയപ്പെടുന്ന ജിദ്ദയിലെത്തി. കൃത്യം നാല് പതിറ്റാണ്ട് മുൻപ് ഇന്ദിരാ ഗാന്ധിയാണ് ഇതിന് മുൻപ് ജിദ്ദ സന്ദർശിച്ച ഏക ഇന്ത്യൻ പ്രധാനമന്ത്രി. സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ ക്ഷണം സ്വീകരിച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ജിദ്ദയിൽ എത്തിയത്. സൗദി സമയം ഇന്ന് ഉച്ചക്ക് ഒരു മണിയോടെയാണ് മോദി ജിദ്ദയിൽ വിമാനം ഇറങ്ങിയത്. ജിദ്ദ വിമാനത്താവളത്തിൽ 21 ഗണ് സല്യൂട്ട്കളോടെയാണ് പ്രധാന മന്ത്രിയെ സ്വീകരിച്ചത്. പ്രധാന മന്ത്രിയെ സ്വീകരിക്കാൻ ഇന്ത്യൻ അംബാസഡറും ജിദ്ദ ഇന്ത്യൻ കോണ്സൽ ജനറലും വിമാനത്താവളത്തിലെത്തിയിരുന്നു.
.

.


.


.
അപൂർവ ബഹുമതിയോടെയാണ് പ്രധാനമന്ത്രിയെ സ്വീകരിച്ചത്. മോദിയുടെ വിമാനം ജിദ്ദയിലേക്കുള്ള യാത്രാമധ്യേ സൗദി വ്യോമാതിർത്തിയിൽ പ്രവേശിച്ചപ്പോൾ തന്നെ സൗദി പോർവിമാനങ്ങൾ അകമ്പടി സേവിച്ചു. വളർന്നുവരുന്ന ഇന്ത്യ-സൗദി തന്ത്രപരമായ ബന്ധങ്ങളുടെ ശക്തമായ പ്രതീകമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.
.


.

പ്രധാനമന്ത്രിയെ സ്വീകരിക്കാൻ വിപുലമായ ഒരുക്കങ്ങളാണ് ജിദ്ദയിൽ ഏർപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യൻ സമൂഹവുമായി കൂടിക്കാഴ്ച നടത്തുന്ന മോദി, സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമായി വിവിധ വിഷയങ്ങളിൽ ചർച്ച നടത്തുകയും നിരവധി കരാറുകളിൽ ഒപ്പുവെക്കുകയും ചെയ്യും. ജിദ്ദയിലെ റിട്ട്സ് കാൾട്ടണ് ഹോട്ടലിലെത്തിയ പ്രധാന മന്ത്രിക്ക് ഇന്ത്യൻ സമൂഹം ഉജ്ജ്വല സ്വീകരണം നൽകി. പ്രധാനമന്ത്രി മോദിയുടെ വരവിനായി കാത്തിരുന്ന ജിദ്ദയിലെ ഇന്ത്യൻ പ്രവാസികൾ സാരേ ജഹാൻ സേ അച്ഛാ എന്ന ദേശഭക്തി ഗാനം ആലപിച്ചുകൊണ്ടാണ് സ്വീകരിച്ചത്.
.


.
സൗദി ഗായകൻ്റെ സ്വീകരണ ഗാനത്തിനൊപ്പം പ്രധാന മന്ത്രി കൈ കൊട്ടി താളം പിടിച്ചു.


.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 

Share
error: Content is protected !!