ഒരു മാസം മുമ്പ് നാട്ടിൽ നിന്ന് അവധി കഴിഞ്ഞെത്തിയ മലയാളി സൗദിയിൽ മരിച്ചു
റിയാദ്: ഒരു മാസം മുമ്പ് നാട്ടിൽ നിന്ന് അവധി കഴിഞ്ഞെത്തിയ മലയാളി സൗദിയിൽ മരിച്ചു. കോഴിക്കോട് പെരുമണ്ണ സ്വദേശി മുഹമ്മദ് (60) ആണ് തെക്കൻ പ്രവിശ്യയിലെ ഖമീസ് മുശൈത്ത് സൗദി ജർമൻ ആശുപത്രിയിൽ ഹൃദയാഘാതം മൂലം മരിച്ചത്. പക്ഷാഘാതം പിടിപെട്ട് ഒരാഴ്ചയായി ഇതേ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
.
അബഹ ബല്ലസ്മറിൽ 20 വർഷമായി പ്രവാസിയായിരുന്ന ഇദ്ദേഹം ഒരു മാസം മുമ്പാണ് അവധിക്ക് നാട്ടിൽ പോയി തിരികെ വന്നത്. ഭാര്യ: ലൈല. മക്കൾ: അതീജത്ത്, ആമിന ബീവി, ആരിഫ, ഹംസിയ, മരുമക്കൾ: നിഷാദ് മിർസബ്, മാലിക്ക്. ജർമൻ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾ പൂർത്തീകരിച്ച് ഖമീസ് മുശൈത്തിൽ ഖബറടക്കുമെന്ന് കെ.എം.സി.സി ഭാരവാഹികളായ ബഷീർ മൂന്നിയൂർ, മൊയ്തീൻ കട്ടുപ്പാറ എന്നിവർ അറിയിച്ചു.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.