കാർ ഒട്ടകത്തിലിടിച്ച് അപകടം; പ്രവാസി മലയാളിക്ക് ദാരുണാന്ത്യം
കൊല്ലം ∙ ഒമാനിൽ ഒട്ടകത്തെ കാർ ഇടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റു ചികിത്സയിലായിരുന്ന കൊല്ലം സ്വദേശി മരിച്ചു. പള്ളിത്തോട്ടം സംഗമം നഗർ നാൻസി കോട്ടേജിൽ വിക്ടർ ഫ്രാൻസിസിന്റെയും മോളി വിക്ടറിന്റെയും മകൻ ജോസഫ് വിക്ടർ (37) ആണു മരിച്ചത്. കഴിഞ്ഞ മാർച്ച് 26ന് ഒമാനിലുണ്ടായ വാഹനാപകടത്തിൽ സാരമായി പരുക്കേറ്റു ചികിത്സയിലായിരുന്നു.
ജോസഫ് വിക്ടറും കുടുംബവും സഞ്ചരിച്ചിരുന്ന കാർ ഒട്ടകത്തെ ഇടിച്ചതിനെ തുടർന്നാണ് അപകടമുണ്ടായത്. ഒപ്പമുണ്ടായിരുന്ന ഭാര്യയും മക്കളും നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. കഴിഞ്ഞ 6 വർഷമായി ജോസഫ് വിക്ടർ ഒമാനിൽ ജോലി ചെയ്തു വരുന്നു. ഭാര്യ: മേരി ആഗ്നസ് (നഴ്സ്, ആസ്റ്റർ ഹോസ്പിറ്റൽ ഇബ്രി, ഒമാൻ). മക്കൾ: ജസീന്ത, ജസീക്ക . മൃതദേഹം നാട്ടിൽ എത്തിച്ചു സംസ്കാരം നടത്തി.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.