സൗദിയിൽ കുടംബസമേതം സഞ്ചരിക്കവെ കാർ മിനി ട്രക്കുമായി കൂട്ടിയിടിച്ചു; മലയാളി യുവാവ് മരിച്ചു, ഭാര്യക്ക് പരിക്ക്
റിയാദ്: കോഴിക്കോട് സ്വദേശി സൗദിയിൽ വാഹനപകടത്തിൽ മരിച്ചു. സിവില്‍ സ്റ്റേഷന്‍ സ്വദേശി കാതിരിയകത്ത് റഹീസ് ബറാമി (32) ആണ് മരണപ്പെട്ടത്. ബുറൈദയിൽ നിന്നും ഏകദേശം 100 കിലോമീറ്റർ അകലെ അല്‍ ഗാത്ത് മിദ്‌നബ് റോഡിലാണ് അപകടമുണ്ടായത്. കൂടെ ഉണ്ടായിരുന്ന ഭാര്യ നിദ സഫർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
റിയാദില്‍ ഐടി ടെക്‌നീഷ്യനായ റഈസ്, മിദ്‌നബിലെ ജോലിസ്ഥലത്തേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. റഈസ് സഞ്ചരിച്ച കാറും എതിരെ വന്ന മിനി ട്രക്കും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ കാര്‍ പൂര്‍ണമായും തകര്‍ന്നു.
എറമാക്കി വീട്ടിൽ അബ്ദുറഹിമാൻ ബറാമിയുടെയും കാതിരിയകം രഹനയുടെയും മകനാണ് റഈസ്.
റിട്ട ജോയിന്റ് ആർ ടി ഒ കുണ്ടങ്ങലകം സഫറുള്ളയുടെ മകളാണ് റഈസിൻ്റെ ഭാര്യയായ നിദ സഫർ. കോഴിക്കോട് കാരപ്പറമ്പിലെ ലൈഫ്സ്റ്റൈൽ അപ്പാർട്ട്മെന്റ് 7-B യിലാണ് ഇവരുടെ താമസം.
സഹാദരങ്ങൾ: റയാൻ ബറാമി, പരേതയായ റുഷ്ത ഫാത്തിമ.
റിയാദിലെ കോഴിക്കോട്ട് കാരുടെ കൂട്ടായ്മ ആയ തെക്കെ പുറം സംഗമത്തിന്റെ സജീവ പ്രവർത്തകനായ റഈസ് സാമൂഹിക ജീവകാരുണ്യ മേഖലയിലെ സജീവ പ്രവർത്തകനാണ്. അല്‍ഗാത്ത് ജനറല്‍ ആശുപത്രിയിലാണ് മൃതദേഹം സൂക്ഷിച്ചിട്ടുള്ളത്. തുടർ നടപടികൾ പുരോഗമിച്ച് വരുന്നതായി കെഎംസിസി വെൽഫെയർ വിംങ് അറിയിച്ചു.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.