സൗദിയിൽ പരിശോധനയിൽ 21 ടണ്ണിലധികം കേടായതും തിരിച്ചറിയാനാകാത്തതുമായ മാംസം പിടിച്ചെടുത്തു
ജിദ്ദ: ജിദ്ദ മുനിസിപ്പാലിറ്റി നടത്തിയ പരിശോധനയിൽ 21 ടണ്ണിലധികം കേടായതും തിരിച്ചറിയാനാകാത്തതുമായ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു. ഉമ്മുൽ സലാം സബ് മുനിസിപ്പാലിറ്റിയിലെ വിവിധ സ്ഥലങ്ങളിൽ നിന്നാണ് ഇവ പിടികൂടിയത്. മുനിസിപ്പാലിറ്റിയും ബന്ധപ്പെട്ട അധികാരികളും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇത് കണ്ടെത്തി നശിപ്പിച്ചത്.
.
.
ജനറൽ അഡ്മിനിസ്ട്രേഷൻ ഫോർ മോണിറ്ററിംഗ് ആൻഡ് അഡ്രസ്സിംഗ് നെഗറ്റീവ് ഫിനോമിന നടത്തിയ പരിശോധനയിൽ അനധികൃതമായി ഭക്ഷണം സൂക്ഷിക്കുന്ന അഞ്ച് കേന്ദ്രങ്ങൾ കണ്ടെത്തി. 21,200 കിലോഗ്രാം എല്ലുകളും തിരിച്ചറിയാനാകാത്ത മാംസാവശിഷ്ടങ്ങളുമാണ് പിടിച്ചെടുത്തത്. ഉമ്മുൽ സലാം സബ്-മുനിസിപ്പാലിറ്റിയുടെയും കളക്ടീവ് ഹൗസിംഗ് അഡ്മിനിസ്ട്രേഷന്റെയും സഹകരണത്തോടെ നടത്തിയ പരിശോധനയിൽ പിടിച്ചെടുത്ത മാംസം സംഭവസ്ഥലത്ത് വെച്ച് തന്നെ നശിപ്പിച്ചു.
.
.
പരിശോധനയ്ക്കിടെ 37 റഫ്രിജറേറ്ററുകൾ അടങ്ങിയ ഒരു കേന്ദ്രത്തിൽ നിന്ന് 10,800 കിലോഗ്രാമിലധികം കേടായ മാംസം കണ്ടെത്തി. കൂടാതെ അനധികൃത സംഭരണ കേന്ദ്രങ്ങളായി പ്രവർത്തിച്ചിരുന്ന നാല് വീടുകളിൽ നിന്നായി 1,200 കിലോഗ്രാം, 3,600 കിലോഗ്രാം, 3,800 കിലോഗ്രാം, 1,800 കിലോഗ്രാം വീതം മാംസവും പിടിച്ചെടുത്തു. ഇതോടെ ആകെ പിടിച്ചെടുത്ത മാംസത്തിന്റെ അളവ് 21,200 കിലോഗ്രാമായി.
.
.
പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായി സകാത്ത്, നികുതി, കസ്റ്റംസ് അതോറിറ്റി, വാണിജ്യ മന്ത്രാലയം, സൗദി ഭക്ഷ്യ-മരുന്ന് അതോറിറ്റി, സിവിൽ ഡിഫൻസ്, ഫീൽഡ് കൺട്രോൾ വകുപ്പ് തുടങ്ങിയ വിവിധ സർക്കാർ ഏജൻസികൾ പരിശോധനയിൽ പങ്കെടുത്തു.
പരിശോധനകൾ തുടരുമെന്നും നിയമലംഘനം നടത്തുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ജിദ്ദ മുനിസിപ്പാലിറ്റി അറിയിച്ചു. സംശയാസ്പദമായ എന്തെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ മുനിസിപ്പാലിറ്റിയുടെ ഔദ്യോഗിക മാർഗങ്ങളിലൂടെ അറിയിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.