മയക്കുമരുന്ന് ഉപയോഗം: സൗദിയിൽ രണ്ട് വിദ്യാർത്ഥിനികൾക്കെതിരെ യൂണിവേഴ്സിറ്റി അച്ചടക്ക നടപടി സ്വീകരിച്ചു; ഒരു വിദ്യാർഥിനിയെ പുറത്താക്കി
റിയാദ്: മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട് സൗദിയിലെ ഇമാം മുഹമ്മദ് ഇബ്നു സൗദ് ഇസ്ലാമിക് യൂണിവേഴ്സിറ്റി രണ്ട് വിദ്യാർത്ഥിനികൾക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചു. ഒരു വിദ്യാർത്ഥിനിയെ യൂണിവേഴ്സിറ്റിയിൽ നിന്ന് എക്കാലത്തേക്കുമായി പുറത്താക്കുകയും മറ്റൊരു വിദ്യാർത്ഥിനിയുടെ കേസ് കൗൺസിലിംഗ് സെന്ററിലേക്ക് റഫർ ചെയ്യുകയും ചെയ്തതായി യൂണിവേഴ്സിറ്റി വക്താവ് അറിയിച്ചു.
.
യൂണിവേഴ്സിറ്റിയുടെ ഇസ്ലാമികവും ധാർമ്മികവുമായ മൂല്യങ്ങൾ സംരക്ഷിക്കുന്നതിൻ്റെയും വിദ്യാർത്ഥികളുടെ അച്ചടക്ക നിയമങ്ങളുടെയും അടിസ്ഥാനത്തിലാണ് നടപടിയെന്ന് വക്താവ് വ്യക്തമാക്കി. അന്വേഷണത്തിൽ ഒരു വിദ്യാർത്ഥിനി മയക്കുമരുന്ന് കൈവശം വെക്കുകയും ഉപയോഗിക്കുകയും ചെയ്തതായി കണ്ടെത്തി. ഇതേ തുടർന്നാണ് ഇവരെ സ്ഥിരമായി പുറത്താക്കിയത്. മറ്റൊരു വിദ്യാർത്ഥിനി മെഡിക്കൽ ആവശ്യത്തിനല്ലാതെ നിരോധിത വസ്തുക്കൾ കൈവശം വെച്ചതായി സമ്മതിച്ചു. ഈ കേസ് തുടർ നടപടികൾക്കായി സൈക്കോളജിക്കൽ ആൻഡ് സോഷ്യൽ കൗൺസിലിംഗ് സെന്ററിലേക്ക് (എനയ) റഫർ ചെയ്തിരിക്കുകയാണ്.
യൂണിവേഴ്സിറ്റി നിയമങ്ങളും നിർദ്ദേശങ്ങളും നടപ്പിലാക്കുന്നതിൽ യാതൊരു വിട്ടുവീഴ്ചയും ചെയ്യില്ലെന്ന് വക്താവ് അറിയിച്ചു. യൂണിവേഴ്സിറ്റി സമൂഹത്തിന്റെ സുരക്ഷയും മൂല്യങ്ങളും സംരക്ഷിക്കുന്നതിന് ആവശ്യമായ എല്ലാ നിയമ നടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.