ഓട്ടോമേഷനും കൃത്രിമബുദ്ധിയും തൊഴിൽ മേഖലയെ അട്ടിമറിക്കും; 2030-ഓടെ 92 ദശലക്ഷത്തിലധികം തൊഴിലവസരങ്ങൾ ഇല്ലാതാകും – സൗദി മാനവ വിഭവശേഷി മന്ത്രി അഹമ്മദ് അൽ-റാജ്ഹി

റിയാദ്: ആഗോള സമ്പദ്‌വ്യവസ്ഥയുടെയും സാമ്പത്തിക നയങ്ങളുടെയും ഭാഗം മാത്രമല്ല, ആഗോള അഭിവൃദ്ധിയുടെ പാത നിർണയിക്കുന്നതിൽ മനുഷ്യശേഷിക്ക് സുപ്രധാന പങ്കുണ്ടെന്ന് സൌദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രി അഹമ്മദ് അൽ-റാജ്ഹി അഭിപ്രായപ്പെട്ടു. ഓട്ടോമേഷനും കൃത്രിമബുദ്ധിയും നാലാമത്തെയും അഞ്ചാമത്തെയും വ്യാവസായിക വിപ്ലവങ്ങളും പല മേഖലകളെയും മാറ്റിമറിക്കുകയും ജോലി ചെയ്യുന്ന രീതിയെയും ജീവിതത്തെയും സാരമായി സ്വാധീനിക്കുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

റിയാദിൽ ഹ്യൂമൻ കപ്പാസിറ്റി ഇനിഷ്യേറ്റീവ് കോൺഫറൻസിന്റെ രണ്ടാം ദിവസം മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സാങ്കേതിക മുന്നേറ്റങ്ങളുടെ ഓരോ തരംഗത്തിലും മാറ്റങ്ങൾ അതിവേഗം സംഭവിച്ചുകൊണ്ടിരിക്കുകയാണ്. 2030-ഓടെ 92 ദശലക്ഷത്തിലധികം തൊഴിലവസരങ്ങൾ ഇല്ലാതാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഓട്ടോമേഷനും കൃത്രിമബുദ്ധിയും മേഖലകളുടെ പ്രവർത്തന രീതിയെയും ജീവനക്കാരുടെ പ്രവർത്തന രീതിയെയും മാറ്റിമറിക്കുന്നതാണ് ഇതിന് കാരണം.

ആഗോളതലത്തിൽ നൈപുണ്യ വിടവ് വർധിച്ചുകൊണ്ടിരിക്കുകയാണ്. 40% തൊഴിൽ വൈദഗ്ധ്യവും മാറിക്കൊണ്ടിരിക്കുന്നുണ്ടെന്നും 63% ജീവനക്കാർ യോഗ്യതയുള്ള കഴിവുകളിലെ വെല്ലുവിളികൾ തിരിച്ചറിയുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ചില മേഖലകളിൽ പരിശീലനത്തിനും വൈദഗ്ധ്യത്തിനും വെല്ലുവിളികൾ നിലനിൽക്കുന്നുണ്ട്. സൈബർ സുരക്ഷാ മേഖലയിൽ 3.4 ദശലക്ഷം തൊഴിലുകളുടെയും കൃത്രിമബുദ്ധിയിൽ 50% തൊഴിൽ വിടവിന്റെയും പ്രശ്നങ്ങൾ നേരിടുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഈ സാഹചര്യത്തിൽ തന്ത്രപരമായ ഒരു തൊഴിൽ ശക്തിക്കായി ആസൂത്രണം ചെയ്ത് പ്രതികരിക്കേണ്ടത് അനിവാര്യമാണ്. സൗദി അറേബ്യയിൽ ആവശ്യകതാധിഷ്ഠിത സമീപനമാണ് സ്വീകരിക്കുന്നത്. പൊതു, സ്വകാര്യ മേഖലകളിൽ നിന്നുള്ള 240 ദശലക്ഷത്തിലധികം അംഗങ്ങൾ ഉൾപ്പെടുന്ന 13 നൈപുണ്യ കൗൺസിലുകൾ രാജ്യത്തുണ്ട്. തൊഴിൽ ആവശ്യകതകളും അവ എങ്ങനെ പരിഹരിക്കാമെന്നും നിർണ്ണയിക്കുന്നതിനായി സൗദിയിലെ കഴിവുകളും ജോലികളും കരിയർ പാതകളും ഉൾപ്പെടുന്ന ഒരു നൈപുണ്യ ചട്ടക്കൂടും സർക്കാർ രൂപീകരിച്ചു.
.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 

Share
error: Content is protected !!