ഷാര്‍ജയില്‍ ഫ്ലാറ്റിൽ തീപ്പിടുത്തം: നാലുമരണം, 6 പേർക്ക് പരിക്ക്, നിരവധി അപ്പാര്‍ട്ട്‌മെൻ്റുകൾ കത്തിനശിച്ചു – വിഡിയോ

ഷാര്‍ജ: ഷാര്‍ജയിലെ ഫ്ലാറ്റിലുണ്ടായ തീപ്പിടിത്തത്തില്‍ വന്‍ നാശനഷ്ടം. അല്‍ നഹദയിലെ ഫ്‌ളാറ്റിലുണ്ടായ അഗ്‌നിബാധയില്‍ നാലുപേർ മരിച്ചു. ആറുപേര്‍ക്ക് പരിക്കേറ്റു. നിരവധി പ്രവാസികള്‍ താമസിക്കുന്ന ബഹുനില കെട്ടിടത്തിന്റെ ഏറ്റവും മുകളിലത്തെ നിലയിലാണ് അഗ്നിബാധയുണ്ടായത്.
.
സഹാറ സെന്ററിന്റെ എതിര്‍വശത്തുള്ള ഫ്‌ളാറ്റില്‍ രാവിലെ പതിനൊന്നരയോടെയാണ് തീപ്പിടിത്തമുണ്ടായതെന്ന് ഷാര്‍ജ പോലീസ് അറിയിച്ചു. ഒട്ടേറെ അപ്പാര്‍ട്ട്‌മെന്റുകള്‍ കത്തിനശിച്ചു. അഗ്നിരക്ഷാ സേനയും പോലീസും സ്ഥലത്തെത്തി ഉച്ചയോടെ തീ നിയന്ത്രണവിധേയമാക്കി.
.


.

മുവെയ്‌ല വ്യവസായ മേഖലയില്‍ ഉണ്ടായ മറ്റൊരു തീപ്പിടത്തത്തില്‍ വെയര്‍ഹൗസ് പൂര്‍ണമായും കത്തിനശിച്ചു.
.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 

Share
error: Content is protected !!