പളളിയിൽ വെച്ച് ഹൃദയാഘാതം; മലയാളി പ്രവാസി നമസ്കാരത്തിനിടെ മരിച്ചു

ദുബൈ: നമസ്കാരത്തിനിടെ മലയാളി പ്രവാസി ദുബൈയിൽ നിര്യാതനായി. പയ്യന്നൂർ പെടേന സ്വദേശിയായ ശാഹുൽ ഹമീദാ (50) ണ്​ മരിച്ചത്​. ഇന്നലെ ദുഹർ നമസ്കരിച്ചുകൊണ്ടിരിക്കെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ദുബൈ ദേര നാസർ സ്കയറിലെ ഇസ്റ്റിഗ പള്ളിയിൽ വെച്ചായിരുന്നു  ഹൃദയാഘാതം സംഭവിച്ചത്​.

നാസർ സ്ക്വയറിൽ കഫ്റ്റീരിയ നടത്തിവരികയായിരുന്നു ഇദ്ദേഹം. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ കെ.എം.സി.സിയുടെ നേതൃത്വത്തിൽ പൂർത്തീകരിച്ചുവരികയാണ്. ഞായറാഴ്ച വൈകീട്ട് 3.30ന്​ സോനാപ്പൂർ എംബാമിങ് സെന്ററിൽ മയ്യത്ത് നിസ്‌കാരം നടക്കുമെന്നും തുടർന്ന് രാത്രി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.
.

.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 

Share
error: Content is protected !!