സുപ്രധാന മാറ്റങ്ങളുമായി വിദേശകാര്യ മന്ത്രാലയം; പാസ്‌പോർട്ടിൽ നിന്ന് മാതാപിതാക്കളുടെ പേരുകൾ ഒഴിവാക്കും; പങ്കാളിയുടെ പേര് ചേർക്കാൻ വിവാഹ സർട്ടിഫിക്കറ്റ് വേണ്ട
ദുബായ്: വിവാഹ സർട്ടിഫിക്കറ്റ് ഇല്ലാതെ തന്നെ ഇന്ത്യൻ പൗരന്മാർക്ക് ഇനി പാസ്‌പോർട്ടിൽ പങ്കാളിയുടെ പേര് ചേർക്കാൻ സാധിക്കും. ഇതിനായി വിദേശകാര്യ മന്ത്രാലയം (എംഇഎ) അനുമതി നൽകി. അപേക്ഷകർ ‘അനുബന്ധം- ജെ’ പ്രകാരം സ്വയം പ്രഖ്യാപിത ജോയിന്റ് ഫോട്ടോ സത്യവാങ്മൂലം നൽകിയാൽ മതിയാകും. പാസ്‌പോർട്ട് നടപടിക്രമങ്ങൾ ലളിതമാക്കുന്നതിന്റെ ഭാഗമായാണ് ഈ പുതിയ തീരുമാനം.
.
റജിസ്റ്റർ ചെയ്ത വിവാഹ സർട്ടിഫിക്കറ്റ് ഇല്ലാത്ത ദമ്പതികൾക്ക് പാസ്‌പോർട്ടിൽ അവരുടെ വൈവാഹിക നില പുതുക്കുന്നതിന് അപേക്ഷിക്കുമ്പോൾ ഉണ്ടാകാറുള്ള കാലതാമസവും അപേക്ഷ നിരസിക്കപ്പെടുന്നതും ഈ മാറ്റത്തിലൂടെ ഒഴിവാക്കാം. പങ്കാളികൾ ഒരുമിച്ച് ഒപ്പിട്ട പ്രഖ്യാപനമാണ് അനുബന്ധം- ജെ. ഇത് അവരുടെ വിവാഹം കഴിഞ്ഞു എന്ന് ഉറപ്പാക്കുന്നു.
.
സ്വയം സാക്ഷ്യപ്പെടുത്തിയ സംയുക്ത ഫോട്ടോ, ഇരുവരുടെയും പൂർണമായ പേരുകൾ, വിലാസം, വൈവാഹിക നില, ആധാർ നമ്പറുകൾ, വോട്ടർ ഐഡികൾ, പാസ്‌പോർട്ട് നമ്പറുകൾ, തീയതി, സ്ഥലം, ഇരു കക്ഷികളുടെയും ഒപ്പുകൾ എന്നിവയെല്ലാം ഈ സത്യവാങ്മൂലത്തിൽ ഉണ്ടായിരിക്കണം. സാധാരണ വിവാഹ സർട്ടിഫിക്കറ്റിന് പകരം ഈ രേഖകളെല്ലാം സ്വീകരിക്കും.
അതേസമയം, ജീവിതപങ്കാളിയുടെ പേര് പാസ്‌പോർട്ടിൽ നിന്ന് നീക്കം ചെയ്യാനോ പുതുക്കാനോ ഉള്ള നിയമങ്ങളിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഇതിനായി വിവാഹമോചന ഉത്തരവ്, പങ്കാളിയുടെ മരണ സർട്ടിഫിക്കറ്റ്, അല്ലെങ്കിൽ പുനർവിവാഹ സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം. 2023 ഒക്ടോബർ 1-നോ അതിനുശേഷമോ ജനിച്ച വ്യക്തികൾക്ക് ജനനത്തീയതി തെളിയിക്കുന്നതിനുള്ള ഒരേയൊരു രേഖയായി ജനന സർട്ടിഫിക്കറ്റ് മാത്രമേ സ്വീകരിക്കൂ എന്നതും പുതിയ നിയമത്തിലെ സുപ്രധാന മാറ്റങ്ങളിൽ ഒന്നാണ്. എന്നാൽ ഈ തീയതിക്ക് മുൻപ് ജനിച്ച അപേക്ഷകർക്ക് പാൻ കാർഡ്, സ്കൂൾ സർട്ടിഫിക്കറ്റുകൾ തുടങ്ങിയ മറ്റ് രേഖകൾ ഉപയോഗിക്കാം.
.
പാസ്‌പോർട്ടുകളുടെ അവസാന പേജിൽ ഇനി മേൽവിലാസം ഉണ്ടാകില്ല എന്നതും ഒരു പ്രധാന മാറ്റമാണ്. ഡാറ്റയുടെ സുരക്ഷ വർധിപ്പിക്കുന്നതിനും വ്യക്തിഗത വിവരങ്ങൾ ചോരുന്നത് തടയുന്നതിനും ഇനി സ്കാൻ ചെയ്യാവുന്ന ബാർകോഡ് ആയിരിക്കും ഉപയോഗിക്കുക. കൂടാതെ, തിരിച്ചറിയൽ എളുപ്പമാക്കുന്നതിനും ഇമിഗ്രേഷൻ നടപടികൾ വേഗത്തിലാക്കുന്നതിനും സർക്കാർ ഉദ്യോഗസ്ഥർക്ക് വെള്ള നിറത്തിലും, നയതന്ത്രജ്ഞർക്ക് ചുവപ്പ് നിറത്തിലും, സാധാരണ പൗരന്മാർക്ക് നീല നിറത്തിലുമുള്ള പാസ്‌പോർട്ടുകൾ നൽകുന്ന സംവിധാനവും ആരംഭിച്ചിട്ടുണ്ട്.
2030 ഓടെ പോസ്റ്റ് ഓഫിസ് പാസ്‌പോർട്ട് സേവാ കേന്ദ്രങ്ങളുടെ (POPSK) എണ്ണം 442 ൽ നിന്ന് 600 ആയി ഉയർത്തും. വ്യക്തികളുടെ സ്വകാര്യതയെ മാനിക്കുന്നതിനായി പാസ്‌പോർട്ടുകളുടെ അവസാന പേജിൽ നിന്ന് മാതാപിതാക്കളുടെ പേരുകൾ ഒഴിവാക്കുമെന്നും അറിയിച്ചിട്ടുണ്ട്.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.