മക്കയിൽ ഇന്ത്യക്കാരനുൾപ്പെടെ രണ്ട് പ്രവാസികൾക്ക് ഗുരുതരമായി പൊള്ളലേറ്റു
മക്ക: ഇന്ത്യക്കാരനുൾപ്പെടെ രണ്ട് പ്രവാസികൾക്ക് മക്കയിൽ ഗുരുതരമായി പൊള്ളലേറ്റു. 23 വയസ്സുള്ള ബംഗ്ലാദേശ് സ്വദേശിക്കും 42 വയസ്സുള്ള ഇന്ത്യൻ പൗരനുമാണ് പൊള്ളലേറ്റത്. മക്ക മേഖലയിലെ ഖുൻഫുദയിലാണ് ദാരുണ സംഭവം. ഗുരുതരമായി പൊള്ളലേറ്റ രണ്ടുപേരും അപകടാവസ്ഥ തരണം ചെയ്തതതായി ഖുൻഫുദ ജനറൽ ആശുപത്രിയിലെ മെഡിക്കൽ സംഘം അറിയിച്ചു. മക്ക ഹെൽത്ത് ക്ലസ്റ്ററിന്റെ ഭാഗമായ ആശുപത്രിയിലെ ഡോക്ടർമാരും നഴ്‌സുമാരും അടങ്ങുന്ന സംഘമാണ് അടിയന്തര ചികിത്സ നൽകി ഇവരുടെ ജീവൻ രക്ഷിച്ചത്.
23 വയസ്സുള്ള ബംഗ്ലാദേശ് സ്വദേശിക്ക് ശരീരത്തിൽ 40 ശതമാനം പൊള്ളലേറ്റിരുന്നു. ഇയാളെ ആശുപത്രിയിൽ എത്തിച്ചയുടൻ വിദഗ്ധ പരിചരണം നൽകുകയും ജീവൻ രക്ഷിക്കാനാവശ്യമായ പ്രാഥമിക ചികിത്സകൾ നൽകുകയും ചെയ്തു. തുടർന്ന്, വിദഗ്ധ ചികിത്സയ്ക്കായി അൽ നൂർ സ്‌പെഷ്യലിസ്റ്റ് ആശുപത്രിയിലേക്ക് മാറ്റി.
42 വയസ്സുള്ള ഇന്ത്യൻ പൗരന് ശരീരത്തിലെ 25 ശതമാനം ഭാഗമാണ് പൊള്ളലേറ്റത്. ഇയാളെയും അടിയന്തരമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സ നൽകിയ ശേഷം അൽ നൂർ സ്‌പെഷ്യലിസ്റ്റ് ആശുപത്രിയിലേക്ക് മാറ്റി.
രണ്ട് രോഗികളുടെയും നില ഗുരുതരമായിരുന്നുവെങ്കിലും ഖുൻഫുദ ജനറൽ ആശുപത്രിയിലെ ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും സമയോചിതമായ ഇടപെടൽ മൂലമാണ് ജീവൻ രക്ഷിക്കാനായത്. മക്ക ഹെൽത്ത് ക്ലസ്റ്ററിന്റെ ഭാഗമായുള്ള ആശുപത്രികൾ തമ്മിലുള്ള ഏകോപനവും രോഗികളുടെ ജീവൻ രക്ഷിക്കുന്നതിൽ നിർണ്ണായകമായി. പൗരന്മാർക്കും താമസക്കാർക്കും ഉയർന്ന നിലവാരത്തിലുള്ള ആരോഗ്യ സംരക്ഷണം നൽകാനുള്ള തങ്ങളുടെ പ്രതിബദ്ധത ആശുപത്രി അധികൃതർ അറിയിച്ചു.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.