ഹജ്ജ് ഒരുക്കം: ഏപ്രിൽ 13 ന് ശേഷം ഉംറ തീർഥാടകർക്ക് സൗദിയിലേക്ക് പ്രവേശനമില്ല; ഏപ്രിൽ 29ന് മടങ്ങണം
മക്ക: മക്കയിൽ ഹജ്ജ് സീസണിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. ഇതിൻ്റെ ഭാഗമായി ഉംറ തീർഥാടകർക്കുള്ള നിയന്ത്രണങ്ങളെ കുറിച്ച് മന്ത്രാലയം ഓർമപ്പെടുത്തി. ഹജ്ജിന് മുമ്പ് നാളെ (ഏപ്രിൽ 13) വരെ മാത്രമേ ഉംറ തീർഥാടകർക്ക് സൗദി അറേബ്യയിൽ പ്രവേശിക്കാൻ അനുവാദമുള്ളൂ. കൂടാതെ മുഴുവൻ തീർഥാടകരും ഏപ്രിൽ 29 (ദുൽ-ഖിഅദ 1) ന് മുമ്പ് സൌദിയിൽ നിന്നും മടങ്ങി പോകേണ്ടതുമാണ്. ഏപ്രിൽ 29ന് ശേഷം സൗദിൽ തങ്ങുന്നത് നിയമപരമായ ശിക്ഷകൾക്ക് കാരണമാകും.
ഉംറ തീർഥാടകരുടെ മടക്കവുമായി ബന്ധപ്പെട്ട നിയമങ്ങളും നിർദേശങ്ങളും പാലിക്കാൻ വ്യക്തികളോടും ഉംറ കമ്പനികളോടും സ്ഥാപനങ്ങളോടും ഹജ്ജ്, ഉംറ മന്ത്രാലയം ആവശ്യപ്പെട്ടു. നിശ്ചിത തീയതിക്ക് ശേഷം മടങ്ങുന്നതിൽ കാലതാമസം വരുത്തുന്നത് നിയമലംഘനമായി കണക്കാക്കും. സമയപരിധി കഴിഞ്ഞും രാജ്യത്ത് തങ്ങുന്നവരെ ഉംറ കമ്പനികൾ റിപ്പോർട്ട് ചെയ്യാതിരുന്നാൽ ഒരു ലക്ഷം റിയാൽ വരെ പിഴ ഈടാക്കും.
പ്രത്യേകം ശ്രദ്ധിക്കേണ്ടത്:
- ഉംറ തീർഥാടകർക്ക് സൗദിയിൽ പ്രവേശിക്കാനുള്ള അവസാന തീയതി: 2025 ഏപ്രിൽ 13 (ഹിജ്റ 1446 ശവ്വാൽ 15)
- മടങ്ങിപ്പോകാനുള്ള അവസാന തീയതി: 2025 ഏപ്രിൽ 29 (ഹിജ്റ 1446 ദുൽ-ഖിഅദ 1)
- കാലതാമസം വരുത്തുന്നതിനുള്ള പിഴ: 100,000 റിയാൽ വരെ
ഉംറ തീർഥാടകർ നിർദേശങ്ങൾ പാലിക്കണമെന്നും സുരക്ഷിതമായി മടങ്ങണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.