ഭർത്താവിനും മകൾക്കുമൊപ്പം ഷോപ്പിംഗ് കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ ദേഹാസ്വാസ്ഥ്യം ; മലയാളി നഴ്സ് സൗദിയിൽ ഹൃദയാഘാതം മൂലം മരിച്ചു
ജുബൈൽ: മലയാളി നഴ്സ് സൗദിയിലെ ജുബൈലിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. പത്തനംതിട്ട സ്വദേശി ശ്രീകുമാറിന്റെ ഭാര്യ ലക്ഷ്മി (34 )യാണ് മരിച്ചത്. ജുബൈൽ അൽമുന ആശുപത്രിയിലെ എമർജൻസി വിഭാഗത്തിലെ നഴ്സായി ജോലി ചെയ്ത് വരികയായിരുന്നു. ജുബൈൽ ഇന്ത്യൻ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനി ദേവികയാണ് മകൾ.
ഇന്നലെ രാത്രി ഭർത്താവിനും മകൾക്കുമൊപ്പം പുറത്ത് പോയിരുന്നു. ഷോപ്പിംഗ് കഴിഞ്ഞ് തിരിച്ചെത്തിയ ലക്ഷ്മി ദേഹാസ്വസ്ഥ്യം പ്രകടിപ്പിച്ചു. തുടർന്ന് ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചു. ചികിത്സ നടന്ന് വരുന്നതിനിടെ മരിക്കുകയായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണം. സാമൂഹിക സാംസ്കാരിക മേഖലകളിലെ സജീവ സാന്നിധ്യമാണ് ഈ കുടുംബം. നവോദയ പ്രവർത്തകരുമായിരുന്നു. ജീവകാരുണ്യ ആതുരസേവന മേഖലകളിൽ മികച്ച പ്രവർത്തനവും സേവന സന്നദ്ധതയും കാത്തുസൂക്ഷിച്ച നഴ്സായിരുന്നു ലക്ഷ്മിയെന്ന് ജുബൈൽ മലയാളി സമാജം അനുശോചന സന്ദേശത്തിൽ അറിയിച്ചു.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.