സൗദിയിൽ വൻ മയക്കുമരുന്ന് വേട്ട; കോഴിയിറച്ചിയുടെ മറവിൽ കടത്താൻ ശ്രമിച്ച 46.8 കിലോഗ്രാം കൊക്കെയിൻ പിടികൂടി – വിഡിയോ

ജിദ്ദ: ജിദ്ദ തുറമുഖം വഴി രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച 46.8 കിലോഗ്രാം കൊക്കെയ്ൻ പിടികൂടി. സകാത്ത്, നികുതി, കസ്റ്റംസ് അതോറിറ്റിയാണ് വൻ മയക്കുമരുന്ന് വേട്ട നടത്തിയത്. ശീതീകരിച്ച കോഴിയിറച്ചിയുടെ കണ്ടെയ്‌നറിൽ ഒളിപ്പിച്ച നിലയിലായിരുന്നു കൊക്കെയ്ൻ.

സുരക്ഷാ സാങ്കേതികവിദ്യകളും ലൈവ് ഉപകരണങ്ങളും ഉപയോഗിച്ച് നടത്തിയ വിശദമായ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. കണ്ടെയ്‌നറിലെ റഫ്രിജറേഷൻ യൂണിറ്റിനുള്ളിൽ വിദഗ്ധമായി ഒളിപ്പിച്ച നിലയിലായിരുന്നു കൊക്കെയ്ൻ.
.
രാജ്യത്തിന്റെ ഇറക്കുമതിയിലും കയറ്റുമതിയിലും കസ്റ്റംസ് നിയന്ത്രണങ്ങൾ കർശനമാക്കുന്നത് തുടരുമെന്ന് സകാത്ത്, നികുതി, കസ്റ്റംസ് അതോറിറ്റി അറിയിച്ചു. കള്ളക്കടത്ത് ശ്രമങ്ങൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കും. സമൂഹത്തിന്റെയും ദേശീയ സമ്പദ്‌വ്യവസ്ഥയുടെയും സുരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യം.

കള്ളക്കടത്ത് തടയുന്നതിൽ പൊതുജനങ്ങളുടെ സഹകരണം അതോറിറ്റി അഭ്യർത്ഥിച്ചു. സംശയാസ്പദമായ എന്തെങ്കിലും വിവരങ്ങൾ ലഭിച്ചാൽ 1910 എന്ന നമ്പറിലോ [ഇമെയിൽ വിലാസം നീക്കം ചെയ്തു] എന്ന ഇമെയിൽ വിലാസത്തിലോ 009661910 എന്ന അന്താരാഷ്ട്ര നമ്പറിലോ അറിയിക്കാം. വിവരങ്ങൾ നൽകുന്നവരുടെ പേരുവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും ശരിയായ വിവരങ്ങൾ നൽകുന്നവർക്ക് പാരിതോഷികം നൽകുമെന്നും അതോറിറ്റി അറിയിച്ചു.
.


.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 

Share
error: Content is protected !!