സൗദിയിൽ മരിച്ച മലയാളിയുടെ മൃതദേഹം മറവ് ചെയ്തു
ജിദ്ദ: ഇന്നലെ ജിദ്ദയിൽ മരിച്ച മലപ്പുറം തിരൂരങ്ങാടി സ്വദേശി തെന്നല നെച്ചിയിൽ മുഹമ്മദ് ഷാഫി (38) യുടെ മൃതദേഹം ഖബറടക്കി. ഹൃദയാഘാതത്തെ തുടർന്ന് ബുധനാഴ്ച വൈകുന്നേരം ജിദ്ദ ഈസ്റ്റ് ആശുപത്രിയിൽ വെച്ചായിരുന്നു മരണം.
ഇന്ന് അസർ നമസ്കാരാന്തരം ജിദ്ദ റുവൈസ് മഖ്ബറയിലാണ് മൃതദേഹം ഖബറടക്കിയത്. നാട്ടുകാരും സുഹൃത്തുക്കളും കുടുംബ ബന്ധുക്കളുമുൾപ്പെടെ നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.
നെച്ചിയിൽ ഹംസ-സക്കീന ദമ്പതികളുടെ മകനാണ് മുഹമ്മദ് ഷാഫി. താജുന്നിസയാണ് ഭാര്യ. മുഹമ്മദ് ഷഫിൻ, ഇനായ മഹ്റിൻ എന്നീ രണ്ട് മക്കളുണ്ട്.
ജിദ്ദ കെ.എം.സി.സി വെൽഫെയർ വിങ്ങിൻ്റെ നേതൃത്വത്തിലാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.