വഖഫ് ഭേദഗതി: സോളിഡാരിറ്റി മാര്‍ച്ചില്‍ സംഘര്‍ഷം; കരിപ്പൂരിൽ പോലീസും പ്രവര്‍ത്തകരും ഏറ്റുമുട്ടി – വിഡിയോ

കരിപ്പൂര്‍: വഖഫ് ഭേദഗതിക്കെതിരേ കരിപ്പൂരില്‍ നടന്ന സോളിഡാരിറ്റി മാര്‍ച്ചില്‍ സംഘര്‍ഷം. കരിപ്പൂര്‍ എയര്‍പ്പോര്‍ട്ട് ജങ്ഷനില്‍ പോലീസും പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി. പോലീസ് ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു.
.

.
സോളിഡാരിറ്റി – എസ്ഐഒ കരിപ്പൂർ എയർ പോർട്ട് ഉപരോധത്തിലാണ് സംഘർഷം. റോഡിന്റെ മറുവശത്തേക്ക് കടക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് കണ്ണീർ വാതകവും ,ജലപീരങ്കിയും ഉപയോഗിച്ചു. പൊലീസ് ബാരിക്കേഡുകൾ മറിച്ചിടാൻ പ്രവർത്തകർ ശ്രമിച്ചു. പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തി ചാർജും നടത്തി. വഖഫ് നിയമ ഭേദഗതി ഭരണഘടനാ മൂല്യങ്ങൾക്കെതിരെയുള്ള കരിനിയമമാണെന്ന് ഉപരോധം ഉദ്ഘാടനം ചെയ്ത ദേശീയ മുസ്ലിം വ്യക്തിനിയമ ബോർഡ് മെമ്പർ മലിക് മുഅതസിം ഖാൻ പറഞ്ഞു.

.

.
പ്രവര്‍ത്തകരെ തടയാന്‍ നേരത്തേ തന്നെ ബാരിക്കേഡുമായി പോലീസ് അണിനിരന്നിരുന്നു. എന്നാല്‍ പ്രവര്‍ത്തകരുടെ മാര്‍ച്ച് ഈ മേഖലയില്‍ പ്രവേശിക്കുന്നതിന് മുമ്പേ തന്നെ പോലീസ് ലാത്തിച്ചാര്‍ജ് നടത്തി. നൂറോളം പ്രവര്‍ത്തകരാണ് മാര്‍ച്ചിലുണ്ടായിരുന്നത്. പോലീസ് രണ്ടുതവണ ജലപീരങ്കി പ്രയോഗിച്ചു. പിന്നാലെ പോലീസ് ഗ്രനേഡും കണ്ണീര്‍വാതകവും പ്രയോഗിച്ചു. എന്നാല്‍ പ്രവര്‍ത്തകര്‍ മുദ്രാവാക്യങ്ങളുമായി ബാരിക്കേഡിന് മുന്നില്‍ നിലയുറപ്പിക്കുകയായിരുന്നു.
.

.
വഖഫ് നിയമഭേദഗതിക്കെതിരെയാണ് സോളിഡാരിറ്റിയും-എസ്.ഐ.ഒയും പ്രതിഷേധം പ്രഖ്യാപിച്ചത്. തുടർന്ന് കേന്ദ്ര സർക്കാറിന്റെ മുസ്‍ലിം വിരുദ്ധ വഖഫ് ഭേദഗതി നിയമം പിൻവലിക്ക​ണ​മെന്നാവശ്യ​പ്പെട്ട് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം ഉപരോധിക്കാൻ പ്രതിഷേധക്കാരുമായി എത്തുന്ന ബസുകൾ പിടിച്ചെടുക്കുമെന്ന വിചിത്ര ഉത്തരവുമായി കേരള പൊലീസ് രംഗത്തെത്തിയിരുന്നു.
.

.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 

Share
error: Content is protected !!