തേൻ ശേഖരിക്കാനെത്തിയ ആദിവാസി യുവാവ് പുഴയിലെ പാറയിടുക്കിൽ വീണു; രക്ഷാപ്രവർത്തനം 24 മണിക്കൂർ പിന്നിട്ടിട്ടും കണ്ടെത്താനായില്ല
പാലക്കാട് ∙ തേൻ ശേഖരിക്കാൻ എത്തിയ ആദിവാസി യുവാവ് പുഴയിലെ പാറയിടുക്കിൽ വീണു. ഇന്നലെ രാത്രി 7 മണിയോടെയാണ് അട്ടപ്പാടി കരുവാര സ്വദേശി മണികണ്ഠൻ (24) പാറയിടുക്കിൽ വീണത്. കല്ലടിക്കോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ കരിപ്പപതി കരിമല ഭാഗത്തെ പുഴയിലെ പാറയിടുക്കിലാണ് യുവാവ് വീണത്. തേൻ ശേഖരിക്കാനാണ് മണികണ്ഠനടക്കമുള്ള സംഘം കഴിഞ്ഞ ദിവസം ഇവിടെ എത്തിയത്. ഇതിനിടയിലായിരുന്നു അപകടം.
.
ഫയർഫോഴ്സ് സ്കൂബാ സംഘവും വനം വകുപ്പും പൊലീസും പ്രദേശത്ത് തിരച്ചിൽ നടത്തിയെങ്കിലും യുവാവിന കണ്ടെത്താൻ സാധിച്ചില്ല. യുവാവ് വീണ കുഴിയുടെ താഴെയായി വെള്ളച്ചാട്ടം ഉണ്ട്. യുവാവ് വിടവിലൂടെ വെള്ളച്ചാട്ടത്തിലേക്ക് വീണിരിക്കാനാണ് സാധ്യതയെന്നാണ് നിഗമനം. മേഖലയിൽ കാട്ടാന ഇറങ്ങുന്നതിനാൽ രാത്രി തിരച്ചിൽ ദുഷ്കരമാണ്. യുവാവിനായി നാളെയും തിരച്ചിൽ തുടരും.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.