ഉംറ തീർഥാടകർ തിരിച്ച് പോകാൻ വൈകിയാൽ ഒരു ലക്ഷം റിയാൽ വരെ പിഴ

റിയാദ്: സൗദി അറേബ്യയിലെ ഹജ്ജ്, ഉംറ സേവന കമ്പനികളും സ്ഥാപനങ്ങളും ഹജ്ജ്, ഉംറ ചട്ടങ്ങളും നിർദ്ദേശങ്ങളും കർശനമായി പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. തീർഥാടകർക്ക് അനുവദിച്ചിട്ടുള്ള കാലാവധി അവസാനിച്ചിട്ടും മടങ്ങാത്തവരെക്കുറിച്ച് തീർത്ഥാടകർക്കും ഉംറ ഗ്രൂപ്പുകൾക്കും സേവനങ്ങൾ നൽകുന്ന സ്ഥാപനങ്ങൾ ബന്ധപ്പെട്ട അധികാരികളെ അറിയിക്കണം. ഇതിൽ വീഴ്ചവരുത്തുന്ന സ്ഥാപനങ്ങളിൽ നിന്നും  വലിയ സാമ്പത്തിക പിഴ ഈടാക്കും.

നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങൾക്ക് ഒരു ലക്ഷം റിയാൽ വരെ പിഴ ചുമത്തുമെന്ന് ഇതുമായി ബന്ധപ്പെട്ട് മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു. പുറപ്പെടേണ്ട തീയതി കഴിഞ്ഞിട്ടും സൗദിയിൽ തുടരുന്ന തീർത്ഥാടകരുടെയും ഉംറ നിർവ്വഹിക്കുന്നവരുടെയും എണ്ണത്തിനനുസരിച്ച് പിഴയുടെ തുകയിൽ മാറ്റങ്ങൾ വരുത്തും.

ഹജ്ജ്, ഉംറ സേവനങ്ങളുടെ ഗുണമേന്മ ഉറപ്പാക്കുന്നതിനും തീർത്ഥാടകരുടെ സുരക്ഷയും സൗകര്യവും ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ടുള്ളതാണ് ഈ നിർദ്ദേശം. എല്ലാ കമ്പനികളും സ്ഥാപനങ്ങളും ഇത് ഗൗരവമായി എടുക്കണമെന്നും നിയമലംഘനങ്ങൾ ഒഴിവാക്കണമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.

ഈ നടപടി ഹജ്ജ്, ഉംറ മേഖലയിലെ കൂടുതൽ ചിട്ടയായ പ്രവർത്തനങ്ങൾക്ക് വഴിയൊരുക്കുമെന്നും തീർത്ഥാടകർക്ക് മെച്ചപ്പെട്ട സേവനങ്ങൾ ലഭ്യമാക്കാൻ സഹായിക്കുമെന്നും അധികൃതർ പ്രതീക്ഷിക്കുന്നു.

മൂന്ന് മാസമാണ് സാധാരണയായി ഉംറ വിസകളുടെ കാലാവധി. എന്നാൽ ഹജ്ജിൻ്റെ ഭാഗമായി ദുൽഖഅദ ഒന്നിന് (ഏപ്രിൽ 29) ന് മുമ്പായി തീർഥാടകർ സൌദി വിട്ട് പോകേണ്ടതാണ്.

.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 

Share
error: Content is protected !!