ഗൾഫിൽ ഗർഭിണിയായ ആദ്യഭാര്യയെ കുത്തിക്കൊന്ന യുവാവ് രണ്ടാമത്തെ ഭാര്യയേയും കുത്തി കൊലപ്പെടുത്തി
റാസൽഖൈമ: ഗർഭിണിയായ ആദ്യഭാര്യയെ കൊലപ്പെടുത്തിയ യുവാവ് രണ്ടാമത്തെ ഭാര്യയേയും കുത്തി കൊന്നു. ഏഴുവയസ്സുള്ള മകളുടെ മുന്നിൽ വച്ചാണ് രണ്ടാമത്തെ ഭാര്യയെ കൊലപ്പെടുത്തിയത്. യു.എ.ഇയിലെ റാസൽ ഖൈമയിലാണ് അതിദാരുണ സംഭവം. നാൽപതു വയസ്സുള്ള കാമറോൺ സ്വദേശിയാണ് വർഷങ്ങളുടെ ഇടവേളകളിൽ രണ്ടു ഭാര്യമാരെയും കൊലപ്പെടുത്തിയത്.
.
2010-ലായിരുന്നു ആദ്യ കൊലപാതകം. കുടുംബ വഴക്കിനെ തുടർന്നായിരുന്നു ഗർഭിണിയായിരുന്ന ഭാര്യയെ കൊലപ്പെടുത്തിയത്. തുടർന്ന് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടെങ്കിലും ഭാര്യയുടെ കുടുംബത്തിന് ദിയാധനം നൽകി ഒത്തു തീർപ്പിലെത്തി. വധശിക്ഷ ഒഴിവാക്കിയതോടെ അഞ്ചുവർഷത്തെ ജയിൽ ശിക്ഷകഴിഞ്ഞ് ഇയാൾ പുറത്തിറങ്ങി. തുടർന്നായിരുന്നു രണ്ടാമത്തെ വിവാഹം. ഇതിൽ ഒരു മകളുണ്ട്.
അറബ് യുവതിയുമായുള്ള രണ്ടാമത്തെ വിവാഹവും കുടുംബ വഴക്കിലെത്തുകയും യുവാവ് ഇടയ്ക്കിടെ നീണ്ട അവധിക്ക് സ്വദേശത്തേയ്ക്ക് പോകുകയുംചെയ്തു. ഈ സമയത്ത് ഭാര്യ മറ്റൊരു യുവാവുമായി അടുപ്പത്തിലാകുകയും ഇയാൾ വീട്ടിൽ വരുന്നത് പതിവായിരുന്നുവെന്നും കേസ് ഡയറി പറയുന്നു. കാമുകൻ വീട്ടിൽ വരുമ്പോൾ ഏഴുവയസ്സുള്ള മകളെ അമ്മ തൊട്ടടുത്തുള്ള മുറിയിൽ പൂട്ടിയിടും. കാമുകൻ മകളെ കൂടി ഉപദ്രവിക്കാൻ തുടങ്ങിയെങ്കിലും അമ്മ തടഞ്ഞില്ല.
.
അവധി കഴിഞ്ഞെത്തിയ പിതാവിനോട് പെൺകുട്ടി കാര്യങ്ങൾ പറഞ്ഞതോടെ ബഹളത്തിലാകുകയും പെൺകുട്ടിയെ മെഡിക്കൽ പരിശോധനക്ക് വിധേയമാക്കുകയും ചെയ്തു. പീഡന വിവരം സ്ഥിരീകരിച്ചതോടെ മകളുടെ മുന്നിലിട്ട് ഇയാൾ ഭാര്യയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.. മാനസിക വിഭ്രാന്തിയിലാണ് കൊലപാതകം നടത്തിയതെന്നാണ് കോടതിയിൽ യുവാവിന്റെ വാദം. മുത്തച്ഛന്റെ കരുതലിലാണ് പെൺകുട്ടി.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.