കുടുംബം ഉംറ വിസയിലെത്തി; മലയാളി പ്രവാസി ഹൃദയാഘാതം മൂലം മരിച്ചു
റിയാദ്: മലപ്പുറം സ്വദേശി ദമാം അല്‍ ഹസ്സയില്‍ അന്തരിച്ചു. തിരുരങ്ങാടി പുകയൂര്‍ കുന്നത്ത് സ്വദേശി അലി ഹസ്സന് കാടേങ്ങല്‍ (49) ആണ് മരിച്ചത്. 25 വര്‍ഷത്തിലധികമായി അല്‍ ഹസ്സയില്‍ സീന സായ്യാറാ എന്ന പേരില്‍ ബിസിനസ് സ്ഥാപനം നടത്തി വരികയായിരുന്നു.
.
ശനിയാഴ്ച രാത്രി താമസസ്ഥലത്ത് വെച്ചു ദേഹസ്വാസ്ഥ്യം അനുഭവപ്പെട്ടതിന് പിന്നാലെയാണ് മരണം. കുടുംബം ഉംറ വിസയില്‍ കൂടെയുണ്ട്. മൃതദേഹം അല്‍ഹസ്സ മിലിറ്ററി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
പിതാവ് പരേതനായ കെ.എം.കെ. ഫൈസി പുകയൂര്‍. മാതാവ്- ഖദീജ ഹജ്ജുമ്മ പറമ്പന്‍. ഭാര്യ- സീനത്ത് മാട്ര. മക്കള്‍ സുവൈബത്ത്, ഫാത്വിമ ഹസ്ന അര്‍വ ഫാത്വിമ, മുഹമ്മദ് ബിശ്ര്. മരുമകന് നിജാബ് വേങ്ങര. സഹോദരങ്ങള്‍-അഹ്മദ് മീറാന്‍ സഖാഫി, മുഹമ്മദ് ഇസ്മാഈല്‍ മിസ് ബാഹി,ഹംസാ ഖാലിദ് സഖാഫി.
.
മൃതദേഹം നാട്ടില്‍ കൊണ്ടുപോകാനുള്ള നടപടി ക്രമങ്ങള്‍ക്കായി അലിയുടെ അനുജന് മീറാന്‍ സഖാഫി ജിദ്ദയില്‍നിന്ന് അല്ഹസ്സയിലേക്ക് പുറപ്പെട്ടു.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.