മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയം; 42കാരിയെ ചുറ്റിക കൊണ്ട് തലയ്‌ക്കടിച്ച് കൊന്ന് ഭർത്താവ്
നോയിഡ: മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയിച്ച് യുവതിയെ ഭർത്താവ് ചുറ്റിക കൊണ്ട് തലയ്‌ക്കടിച്ചു കൊലപ്പെടുത്തി. നോയിഡയിലെ സെക്ടർ 15ൽ വെള്ളിയാഴ്ചയാണ് സംഭവം. സ്വകാര്യ കമ്പനിയിലെ ജീവനക്കാരിയെ അസ്മാ ഖാനെ (42) കൊലപ്പെടുത്തിയതിൽ ഭർത്താവ് നൂറുല്ല ഹൈദറിനെ (55) കസ്റ്റഡിയിലെടുത്തു.
.
അസ്മാ ഖാനു മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയത്തിലാണ് നൂറുല്ല കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. തർക്കത്തിനിടെ അസ്മാ ഖാന്റെ തലയിൽ ചുറ്റിക കൊണ്ട് നൂറുല്ല അടിക്കുകയായിരുന്നു. ദമ്പതികളുടെ മകനാണ് വിവരം പൊലീസിയിൽ അറിയിച്ചത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്കു മാറ്റി.
.
2005ൽ ആണ് നൂറുല്ലയും അസ്മയും വിവാഹിതരാകുന്നത്. നോയിഡയിലെ സെക്ടർ 62ലെ ഒരു സ്വകാര്യ കമ്പനിയിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയറായിരുന്നു അസ്മ. എഞ്ചിനീയറിങ് ബിരുദധാരിയായ നൂറുല്ല, നിലവിൽ തൊഴിൽരഹിതനാണ്. എഞ്ചിനീയറിങ് വിദ്യാർഥിയായ ഒരു മകനും എട്ടാം ക്ലാസിൽ പഠിക്കുന്ന ഒരു മകളും ഇവർക്കുണ്ട്.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.