ഉംറ യാത്രക്കിടെ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; കുട്ടികളുൾപ്പെടെ മൂന്ന് പേർ മരിച്ചു

റിയാദ്: ഉംറ യാത്രക്കിടെ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് മൂന്ന് പേർ മരിച്ചു. കോഴിക്കോട്, കണ്ണൂർ സ്വദേശികളാണ് അപകടത്തിൽ പെട്ടത്. മരിച്ചവരിൽ രണ്ട് പേർ കുട്ടികളാണ്. ഒമാനിൽ നിന്ന് ഉംറക്കായി പുറപ്പെട്ട രണ്ട് കുടുംബങ്ങളാണ് കാറിലുണ്ടായിരുന്നത്. സൗദി-ഒമാൻ അതിർത്തിയായ ബത്തയിൽ വെച്ചാണ് അപകടമുണ്ടായത്.
.
ഒമാനിൽ നിന്നും സുഹൃത്തുക്കളുടം കുടുംബങ്ങളും വ്യത്യസ്ത കാറുകളിൽ ഉംറക്ക് പുറപ്പെട്ടതായിരുന്നു. സൗദി ഒമാൻ അതിർത്തിയായ ബത്തക്കടുത്ത് വെച്ചാണ് ഒരു കാർ അപകടത്തിൽ പെട്ടത്. ഒമാനിലെ ആർഎസ്.സി നാഷണൽ സെക്രട്ടറിമാരായ കണ്ണൂർ മമ്പറം സ്വദേശി മിസ്അബ്, കോഴിക്കോട് പയ്യോളി സ്വദേശി ശിഹാബ് എന്നിവരുടെ കുടുംബമാണ് കാറിലുണ്ടായിരുന്നത്.
.
ശിഹാബിന്റെ ഭാര്യ സഹ്‌ല മുസ്ല്യാരകത്ത്, മകൾ ആലിയ എന്നിവരും മിസ്അബിന്റെ മകനായ ദക്‌വാനും അപകടത്തിൽ മരിച്ചു. കുട്ടികൾ അപകടസ്ഥലത്തും സഹ്​ല ആശുപത്രിയിലുമാണ് മരിച്ചത്.  മിസ്അബിന്റെ ഭാര്യ ഹഫീന സാരമായ പരിക്കുകളോടെ സൗദി കിഴക്കൻ പ്രവിശ്യയിലെ അൽ അഹ്‌സയിലെ ആശുപത്രിയിലാണ്. മിസഅബും ശിഹാബും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
.
വെള്ളിയാഴ്​ച വൈകീട്ട്​ നോമ്പ്​ തുറന്നതിന് ശേഷം മസ്​ക്കറ്റിൽനിന്ന്​ പുറപ്പെട്ട കുടുംബങ്ങൾ വഴിമധ്യേ ഇബ്രി എന്ന സ്ഥലത്ത്​ തങ്ങി വിശ്രമിച്ചു. ശനിയാഴ്​ച (ഇന്നലെ) വൈകീട്ട്​ നോമ്പ്​ തുറന്നശേഷം സൗദിയിലേക്ക്​ യാത്ര തുടർന്നു. ബത്​ഹ അതിർത്തിയിൽ ഇന്ന് (ഞായറാഴ്​ച) രാവിലെ 8.30ഓടെയാണ് അപകടമുണ്ടാവുന്നത്​.

കുട്ടികളുടെ മൃതദേഹങ്ങൾ ബത്തയിലെ ആശുപത്രിയിലേക്ക് മാറ്റി. നടപടിക്രമങ്ങൾ ഐസിഎഫിന്റെ അൽ അഹ്‌സ സെൻട്രൽ കമ്മിറ്റിക്ക് കീഴിൽ ശരീഫ് സഖാഫി, അബൂ താഹിർ കുണ്ടൂർ തുടങ്ങിയവരുടെ കീഴിൽ പൂർത്തിയാക്കുന്നുണ്ട്.

.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 

Share
error: Content is protected !!