ശവ്വാൽ മാസപ്പിറവി ദൃശ്യമായി; കേരളത്തിൽ നാളെ (തിങ്കളാഴ്ച) ചെറിയ പെരുന്നാൾ
കോഴിക്കോട്: കേരളത്തിൽ ശവ്വാൽ മാസപ്പിറവി ദൃശ്യമായതായി ഖാദിമാർ അറിയിച്ചു. ഇതിൻ്റെ അടിസ്ഥാനത്തിൽ നാളെ (തിങ്കളാഴ്ച) കേരളത്തില്‍ ഈദുൽ ഫിത്ത്ർ ആഘോഷിക്കണമെന്നും വിവിധ ഖാദിമാർ അറിയിച്ചു. പൊന്നാനി, താനൂർ, കാപ്പാട് എന്നിവിടങ്ങളിലാണ് മാസപ്പിറവി ദൃശ്യമായത്.
.
റമദാൻ 29 പൂർത്തിയാക്കിയ ഇന്ന് സുര്യാസ്തമയത്തിന് ശേഷം ചന്ദ്രപ്പിറവി കാണാൻ സാധ്യതയുണ്ടെന്ന് ഖാദിമാർ അറിയിച്ചിരുന്നു. ഇതനുസരിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മാസപ്പിറവി നിരീക്ഷിക്കുന്നതിനുള്ള ഒരുക്കങ്ങളും പൂർത്തിയാക്കിയിരുന്നു. നാളെ പെരുന്നാൾ നമസ്കാരത്തിന് മുമ്പായി ഫിത്തർ സക്കാത്ത് കൊടുത്തു തീർക്കണമെന്നും ഖാദിമാർ വിശ്വാസികളെ ഓർമിപ്പിച്ചു.
ഒമാനിലും നാളെയാണ് ഈദുൽ ഫിത്തർ ആഘോഷം. ഒമാൻ ഒഴികെയുള്ള മുഴുവൻ ഗൾഫ് രാജ്യങ്ങളിലും ഇന്ന് ചെറിയ പെരുന്നാൾ ആഘോഷിച്ചു. ഗൾഫ് രാജ്യങ്ങളിൽ റമദാൻ 29 പൂർത്തിയാക്കിയാണ് പെരുന്നാൾ ആഘോഷിക്കുന്നത്.
.
കൂടുതൽ വിവരങ്ങൾ അപ്ഡേറ്റ് ചെയ്തുകൊണ്ടിരിക്കുന്നു…..
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.