വിശ്വാസ സാഫല്യത്തിൽ ഈദുൽ ഫിത്തർ: മക്കയിലും മദീനയിലും ലക്ഷങ്ങൾ പങ്കെടുത്തു – വിഡിയോ

മക്ക/മദീന: റമദാനിലെ വ്രതാനുഷ്ഠാനത്തിനും പ്രാർത്ഥനകൾക്കും ശേഷം ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ വിശ്വാസികൾ ഈദുൽ ഫിത്തർ ആഘോഷിച്ചു തുടങ്ങി. മക്കയിലെ മസ്ജിദുൽ ഹറമിലും മദീനയിലെ പ്രവാചക പള്ളിയിലും ലക്ഷക്കണക്കിന് വിശ്വാസികൾ ഒത്തുചേർന്നു. പുലർച്ചെ മുതൽ തന്നെ ഇരു വിശുദ്ധ പള്ളികളിലേക്കും വിശ്വാസികളുടെ ഒഴുക്കായിരുന്നു. ഹറം മുറ്റങ്ങളും പിന്നിട്ട് പെരുന്നാൾ നമസ്കാരത്തിനെത്തിയവരുടെ നീണ്ട നിര റോഡുകളിലേക്കെത്തി.

മക്കയിലെ മസ്ജിദുൽ ഹറമിൽ ഇരുഹറം കാര്യാലയം മതകാര്യ വിഭാഗം മേധാവി ഷെയ്ഖ് അബ്ദുൽ റഹ്മാൻ അൽ സുദൈസ് ഈദുൽ ഫിത്തർ നമസ്കാരത്തിനും ഖുതുബയ്ക്കും നേതൃത്വം നൽകി.
.


.


.

മദീനയിലെ പ്രവാചക പള്ളിയിൽ ഷെയ്ഖ് അബ്ദുല്ല അൽ ബൈജാനാണ് നമസ്കാരത്തിനും ഖുതുബയ്ക്കും നേതൃത്വം നൽകിയത്.
.


.

റമദാനിൽ നേടിയെടുത്ത തഖ് വയും ജീവിത രീതികളും ജീവിതത്തിലുടനീളം പാലിക്കണമെന്ന് ഇരുവരും വിശ്വാസികളോട് ആഹ്വാനം ചെയ്തു. റമദാൻ നൽകിയ ആത്മീയ ഉണർവ് ജീവിതത്തിൽ നിലനിർത്തണമെന്നും പ്രാർത്ഥനകൾ ദൈവം സ്വീകരിക്കട്ടെയെന്നും ഖുതുബയിൽ ഇരുവരും പ്രാർത്ഥിച്ചു.

വ്രതശുദ്ധിയുടെയും പ്രാർത്ഥനകളുടെയും നിറവിൽ വിശ്വാസികൾ പരസ്പരം ഈദ് ആശംസകൾ കൈമാറി.

.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 

Share
error: Content is protected !!