ഗൾഫ് രാജ്യങ്ങളിൽ സൂര്യഗ്രഹണം: ശനിയാഴ്ച മാസപ്പിറ കാണാനിടയില്ല, റമദാൻ 30 പൂർത്തിയാക്കേണ്ടി വരും

റിയാദ്: മാർച്ച് 29 ശനിയാഴ്ച ശവ്വാൽ മാസപ്പിറ കാണാൻ കഴിയില്ലെന്ന് ജ്യോതിശാസ്ത്രജ്ഞർ പറഞ്ഞു. മാസപ്പിറ നിരീക്ഷിക്കുന്ന റമദാൻ 29 (മാർച്ച് 29) ന് ശനിയാഴ്ച  സൂര്യഗ്രഹണം ഉണ്ടാകും. അതിനാൽ അറബ് ഇസ്ലാമിക രാജ്യങ്ങളിൽ ഒരിടത്തും ശനിയാഴ്ച ശവ്വാൽ മാസപ്പിറ കാണാനാകില്ല.
.
ശനിയാഴ്ച സൂര്യാസ്തമയത്തിനുശേഷം ഗ്രഹണം സംഭവിക്കും. അതിനാൽ ശനിയാഴ്ച വൈകുന്നേരം നഗ്നനേത്രങ്ങൾ കൊണ്ടോ, ദൂരദർശിനികൾ കൊണ്ടോ, മറ്റേതെങ്കിലും മാർഗങ്ങൾ കൊണ്ടോ ഷവ്വാൽ മാസപ്പിറവി കാണുന്നത് അസാധ്യമാണെന്ന് സൗദി ജ്യോതിശാസ്ത്രജ്ഞൻ ബദർ അൽ ഒമൈറ പറഞ്ഞു.

സൗദി അറേബ്യ ഉൾപ്പെടെ എല്ലാ അറബ്, ഇസ്ലാമിക രാജ്യങ്ങളിലും ശവ്വാൽ മാസത്തിൻ്റെ ആരംഭം സ്ഥിരീകരിക്കാൻ മാസപ്പിറ കാണൽ നിർബന്ധമാണ്.  അതിനാൽ ഇത്തവണ റമദാൻ 30 ദിവസം നീണ്ടുനിൽക്കുമെന്നാണ് ഗോളശാസ്ത്ര വിദഗ്ധർ പ്രതീക്ഷിക്കുന്നത്. അതനുസരിച്ച് മാർച്ച് 31 തിങ്കളാഴ്ചയായിരിക്കും ഈദ് അൽ ഫിത്തർ എന്ന് അൽ ഒമൈറ വിശദീകരിച്ചു.

കഴിഞ്ഞ ആഴ്ച, അബുദാബി ആസ്ഥാനമായുള്ള അന്താരാഷ്ട്ര ജ്യോതിശാസ്ത്ര കേന്ദ്രം, ലോകത്തിന്റെ കിഴക്കൻ ഭാഗത്ത് നിന്ന് ശവ്വാൽ മാസപ്പിറവി കാണുന്നത് അസാധ്യമാണെന്നും,  അറബ്, ഇസ്ലാമിക രാജ്യങ്ങളിൽ നിലവിലുള്ള ഏതെങ്കിലും നിരീക്ഷണ രീതി ഉപയോഗിച്ച് മാസപ്പിറ കാണാൻ സാധിക്കില്ലെന്നും വ്യക്തമാക്കിയിരുന്നു.
.
മാർച്ച് 29 ശനിയാഴ്ച (1446 റമദാൻ 29 ന് അനുസരിച്ച്) സൂര്യാസ്തമയത്തിനുശേഷം ശവ്വാൽ മാസപ്പിറവി കാണുന്നത് അസാധ്യമാണെന്നാണ് കൃത്യമായ ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകൾ സൂചിപ്പിക്കുന്നതെന്ന് യുഎഇ ജ്യോതിശാസ്ത്രജ്ഞനും എമിറേറ്റ്സ് ജ്യോതിശാസ്ത്ര സൊസൈറ്റിയുടെ ചെയർമാനും അറബ് യൂണിയൻ ഫോർ സ്പേസ് ആൻഡ് ജ്യോതിശാസ്ത്ര അംഗവുമായ ഇബ്രാഹിം അൽ-ജർവാനും വ്യക്തമാക്കി.
.
ഇതനുസരിച്ച്, മാർച്ച് 29 ശനിയാഴ്ച ശവ്വാൽ മാസപ്പിറവി ദൃശ്യമായില്ലെങ്കിൽ, റമദാൻ 30 ദിവസം നീണ്ടുനിൽക്കും, മാർച്ച് 31 തിങ്കളാഴ്ച ഈദുൽ ഫിത്തർ ആചരിക്കും. എന്നിരുന്നാലും, ശനിയാഴ്ച മാസപ്പിറവി ദൃശ്യമായാൽ, മാർച്ച് 30 ഞായറാഴ്ചയായിരിക്കും ഈദുൽ ഫിത്തർ. സൗദി സുപ്രീം കോടതിയാണ് മാസപ്പിറ സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് പുറത്തിറക്കുക.
.
ജ്യോതിശാസ്ത്രപ്രകാരം ശനിയാഴ്ച മാസപ്പിറ കാണാൻ സാധ്യതയില്ലെങ്കിലും, സൗദി സുപ്രീം കോടതയിയും, യുഎഇ, ഖത്തർ, കുവൈത്ത്, ബഹറൈൻ, തുടങ്ങിയ ഗൾഫ് രാജ്യങ്ങളും നാളെ മാസപ്പിറ നിരീക്ഷിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. സൗദിയിലെ മജ്മഹ്, തുറൈഫ് തുടങ്ങിയ നിരീക്ഷണ കേന്ദ്രങ്ങളിലെല്ലാം മാസപ്പിറ നിരീക്ഷണത്തിനുള്ള ഒരുക്കങ്ങളും പുരോഗമിക്കുകയാണ്.
.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 

Share
error: Content is protected !!