സൗദിയിൽ നികുതി ലംഘനം കണ്ടെത്താൻ പരിശോധന: നിരവധി സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി, വിവരം നൽകുന്നവർക്ക് 10 ലക്ഷം റിയാൽ വരെ പാരിതോഷികം
റിയാദ്: ഈ വർഷം മാർച്ച് മാസത്തിൽ മാത്രം സൗദി അറേബ്യയിൽ സകാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി (ZTAC) രാജ്യവ്യാപകമായി 12,000-ത്തിലധികം പരിശോധനകൾ നടത്തി. രാജ്യത്തെ വിവിധ പ്രദേശങ്ങളിലും നഗരങ്ങളിലുമായി നടന്ന പരിശോധനകളിൽ നിരവധി വാണിജ്യ മേഖലകളിലെ സ്ഥാപനങ്ങളിൽ പരിശോധന പൂർത്തിയാക്കി.
ചില്ലറ വിൽപ്പന, പുകയില, സ്വർണ്ണം, കന്നുകാലി വിപണികൾ തുടങ്ങിയ മേഖലകളിലാണ് പ്രധാനമായും പരിശോധനകൾ നടന്നത്. നികുതി സ്റ്റാമ്പുകളുടെ അഭാവം, ഇലക്ട്രോണിക് ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് അറിയിപ്പുകൾ നൽകാതിരിക്കുക, ഇലക്ട്രോണിക് നികുതി ഇൻവോയ്‌സുകൾ നൽകാതിരിക്കുക തുടങ്ങിയ ലംഘനങ്ങളാണ് അധികൃതർ കണ്ടെത്തിയത്.
.
രാജ്യത്തെ നികുതി നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും നിയമലംഘനങ്ങൾ തടയാനുമാണ് ZTAC പരിശോധനകൾ നടത്തിയത്. ബിസിനസ് മേഖലയിലെ നികുതിദായകർക്കിടയിൽ രാജ്യത്ത് പ്രാബല്യത്തിലുള്ള നികുതി ചട്ടങ്ങളിലെ വ്യവസ്ഥകൾ പാലിക്കുന്നത് വർദ്ധിപ്പിക്കുക, അതോറിറ്റിയുടെ അധികാരപരിധിയിലെ നിർദ്ദേശങ്ങളും ചട്ടങ്ങളും ലംഘിക്കുന്ന വാണിജ്യ ഇടപാടുകൾ പരിമിതപ്പെടുത്തുക എന്നിവയാണ് പരിശോധനയുടെ ലക്ഷ്യം.
നികുതി ലംഘനങ്ങൾ കണ്ടെത്തി റിപ്പോർട്ട് ചെയ്യുന്നവർക്ക് ZTAC പ്രോത്സാഹന സമ്മാനങ്ങൾ നൽകുന്നുണ്ട്. ലംഘനങ്ങളുടെയും പിഴകളുടെയും മൂല്യത്തിന്റെ 2.5% വരെയോ അല്ലെങ്കിൽ, പരമാവധി 10 ലക്ഷം റിയാൽ വരെയും കുറഞ്ഞത് 1,000 റിയാൽ വരെയുമാണ് പാരിതോഷികം ലഭിക്കുക. നികുതി ലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉപഭോക്താക്കൾക്ക് അത് അതോറിറ്റിയെ അറിയിക്കാവുന്നതാണ്.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.