ശനിയാഴ്ച ശവ്വാൽ മാസപ്പിറ നിരീക്ഷിക്കണമെന്ന് സൗദി സുപ്രീം കോടതി; നഗ്ന നേത്രങ്ങൾ കൊണ്ട് കാണാൻ കഴിയില്ലെന്ന് കാലാവസ്ഥാ ഗവേഷകർ
റിയാദ്: സൗദിയിൽ ഈ വർഷത്തെ ഈദുൽ ഫിത്തർ മാർച്ച് 30-ന് ഞായറാഴ്ചയായിരിക്കാനാണ് സാധ്യതയെന്ന് കാലാവസ്ഥാ ഗവേഷകനും കാലാവസ്ഥാ നാമകരണ സമിതി അംഗവുമായ അബ്ദുൽ അസീസ് അൽ-ഹുസൈനി അറിയിച്ചു. ശനിയാഴ്ച വൈകുന്നേരം ശവ്വാൽ മാസപ്പിറവി ദൃശ്യമായാൽ ഞായറാഴ്ച ഈദുൽ ഫിത്തർ ആഘോഷിക്കാമെന്നാണ് ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകൾ പ്രകാരം പ്രതീക്ഷിക്കുന്നത്.
അതേ സമയം ചെറിയ ചന്ദ്രക്കലയായിരിക്കും ശനിയാഴ്ച പിറക്കുക. കൂടാതെ അതിന് പ്രകാശവും കുറവായിരിരക്കും. വലിപ്പത്തിലെ കുറവും ദുർബലമായ പ്രകാശവും കാരണം നഗ്നനേത്രങ്ങൾ കൊണ്ട് ചന്ദ്രപ്പിറ കാണാൻ ബുദ്ധിമുട്ടായിരിക്കുമെന്നും അൽ-ഹുസൈനി വിശദീകരിച്ചു. എങ്കിലും, മുൻ വർഷങ്ങളിലെ സമാനമായ അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ കാലാവസ്ഥ അനുകൂലമാണെങ്കിൽ നിരീക്ഷകർക്ക് ചന്ദ്രക്കല കണ്ടെത്താൻ സാധിച്ചേക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.
.
ചന്ദ്രപ്പിറ ദൃശ്യായാൽ അത് സംബന്ധിച്ച അന്തിമ തീരുമാനം സുപ്രീം കോടതിയിൽ നിന്ന് അറിയിക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ചന്ദ്രക്കല നിരീക്ഷണ സമിതികളുടെ വിവരങ്ങൾ അടിസ്ഥാനമാക്കി സുപ്രീം കോടതിയാണ് ഔദ്യോഗിക പ്രസ്താവന പുറപ്പെടുവിക്കുക.
മാർച്ച് 29-ന് (റമദാൻ 29-ന്) ശവ്വാൽ മാസപ്പിറവി നിരീക്ഷിക്കാൻ രാജ്യത്തുടനീളമുള്ള എല്ലാ മുസ്ലീങ്ങളോടും സുപ്രീം കോടതി ആഹ്വാനം ചെയ്തു. നഗ്നനേത്രങ്ങളോ ബൈനോക്കുലർ വഴിയോ ചന്ദ്രക്കല കാണുന്നവർ അടുത്തുള്ള കോടതിയിൽ റിപ്പോർട്ട് ചെയ്യണമെന്നും കോടതി അഭ്യർത്ഥിച്ചിട്ടുണ്ട്.
ഈ വിഷയത്തിൽ താൽപര്യമുള്ളവർക്ക് ഇതിനായി രൂപീകരിച്ചിട്ടുള്ള കമ്മിറ്റികളിൽ ചേരാവുന്നതാണ്. ഇതിൽ പങ്കെടുക്കുന്നവർക്ക് പ്രതിഫലവും ലഭിക്കും.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.