കുളിക്കുന്നതിനിടെ ഷോക്കേറ്റു; പട്ടാമ്പിയിൽ വിദ്യാർഥിക്ക് ദാരുണാന്ത്യം
പാലക്കാട്: വീട്ടിലെ കുളിമുറിയിൽനിന്ന് വൈദ്യുതാഘാതമേറ്റ് വിദ്യാർഥി മരിച്ചു. മേലെ പട്ടാമ്പി കോളജ് സ്ട്രീറ്റിൽ താമസിക്കുന്ന ഞാങ്ങാട്ടിരി പിണ്ണാക്കും പറമ്പിൽ മുഹമ്മദ് റിയാസുദ്ദീന്റെയും ഷാഹിദയുടെയും മകൻ ജാസിം റിയാസ് (15) ആണ് മരിച്ചത്. കൊണ്ടുർക്കര മൗണ്ട് ഹിറ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയാണ്.
.
ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. കുളിക്കുന്നതിനിടെ കുളിമുറിയിൽനിന്ന് വൈദ്യുതാഘാതം ഏൽക്കുകയായിരുന്നു. ഉടൻ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്‌മോർട്ടത്തിനു ശേഷം കബറടക്കം നാളെ.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.