സൗദിയിൽ ഞായറാഴ്ച പെരുന്നാൾ ആകാൻ സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷകൻ
റിയാദ്: സൗദിയിൽ ഞായറാഴ്ച പെരുന്നാൾ ആകാൻ സാധ്യതയെന്ന് കാലാവസ്ഥാ വിദഗ്ധൻ അബ്ദുല്ല അൽ-അസിമി വ്യക്തമാക്കി. മാർച്ച് 29ന് (റമദാൻ 29ന്) ശനിയാഴ്ച വൈകുന്നേരം സൗദിയുടെ മധ്യ, കിഴക്കൻ പ്രദേശങ്ങളിൽ ശവ്വാൽ മാസപ്പിറ കാണാൻ സാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ശനിയാഴ്ച മാസപ്പിറ കണ്ടാൽ ഞായറാഴ്ചയായിരിക്കും വിശ്വാസികൾ ഈദുൽ ഫിത്തർ ആഘോഷിക്കുക.
.
അതേ സമയം കാലാവസ്ഥ വ്യതിയാനങ്ങളെ അടിസ്ഥാനമാക്കിയുള്ള ഈ പ്രവചനങ്ങളിൽ മാറ്റം വരാനും സധ്യതയുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അതിനാൽ വരും ദിവസങ്ങളിലും കാലാവസ്ഥ വ്യതിയാനങ്ങൾ നിരീക്ഷിച്ചുകൊണ്ടിരിക്കുമെന്നും അസീമി പറഞ്ഞു.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.