രാജീവ് ചന്ദ്രശേഖര്‍ ബിജെപി സംസ്ഥാന അധ്യക്ഷനാകും; യുവാക്കളെ പാർട്ടിയിലേക്ക് ആകർഷിക്കാൻ ‘ടെക്നോക്രാറ്റ്’

തിരുവനന്തപുരം: കേരളത്തിൽ ഇനി ബിജെപിയെ നയിക്കുക മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. കോർ കമ്മിറ്റി യോഗത്തിലാണു സംസ്ഥാന പ്രസിഡന്റായി രാജീവ് ചന്ദ്രശേഖറിനെ തീരുമാനിച്ചത്. അരഡസൻ പേരുകൾ ഉയർന്നുകേൾക്കുകയും ചർച്ചയാവുകയവും ചെയ്ത ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് മാസ്സ് എൻട്രിയായാണ് രാജീവ് ചന്ദ്രശേഖറിന്റെ വരവ്. അതും കേന്ദ്ര നേതൃത്വത്തിന്റെ പിന്തുണയോടെ. കെ. സുരേന്ദ്രൻ്റെ എതിർപക്ഷത്ത് നിൽക്കുന്നവർകൂടി പിന്തുണച്ചതോടെ രാജീവ് ചന്ദ്രശേഖറിന് സംസ്ഥാന രാഷ്ട്രീയത്തിലേക്കുള്ള ഈ കടന്നുവരുവ് എളുപ്പമായി. മുൻ കേന്ദ്രമന്ത്രിയും രാജ്യസഭാ അം​ഗവും വ്യവസായിയുമായ രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വം കേരളത്തിൽ ബിജെപിയുടെ പ്രതിച്ഛായ്ക്ക് കൂടുതൽ തിളക്കം നൽകുമെന്ന് തന്നെയാണ് കേന്ദ്രത്തിന്റെ കണക്കുകൂട്ടൽ. പുതിയ തലമുറയെ സ്വാധീനിക്കാനും അദ്ദേഹത്തിന് കഴിയുമെന്നും കേന്ദ്രം മുന്നിൽക്കാണുന്നു.

പ്രകാശ് ജാവഡേക്കറാണ് രാജീവ് ചന്ദ്രശേഖറിന്റെ പേര് കോര്‍ കമ്മിറ്റി യോഗത്തെ അറിയിച്ചത്. മത്സരം ഒഴിവാക്കാന്‍ കോര്‍ കമ്മിറ്റിയിലെ ധാരണയ്ക്കുശേഷം ഒരാളില്‍ നിന്നേ പത്രിക സ്വീകരിക്കൂ എന്ന് നേരത്തെ ധാരണയായിരുന്നു. തിങ്കളാഴ്ച 11ന് കവടിയാർ ഉദയ് പാലസ് കൺവെൻഷൻ സെന്ററിലാണ് സംസ്ഥാന അധ്യക്ഷനെ പ്രഖ്യാപിച്ചു കൊണ്ടുള്ള സമ്മേളനം നടക്കുന്നത്.
.
തദ്ദേശ തിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ നേടിയെടുക്കാൻ വിവിധ കേന്ദ്ര പദ്ധതികളുടെ ഗുണഭോക്താക്കളായ മുഴുവൻ പേരെയും നേരിട്ടുകണ്ട് വോട്ടുകൾ ഉറപ്പിക്കാനാണ് ബിജെപിയുടെ പദ്ധതി. ഈ കാര്യത്തിലുൾപ്പടെ പൊതുജനങ്ങളുമായി കൂടുതൽ ആശയവിനിമയം നടത്താനും മികച്ച റിസൾട്ട് ഉണ്ടാക്കാനും നേരത്തെ എംപിയും മന്ത്രിയുമായിരുന്ന രാജീവ് ചന്ദ്രശേഖറിന് കഴിയുമെന്നും കേന്ദ്രനേതൃത്വം കരുതുന്നു.
.

രാജീവിനെ കൂടാതെ എം.ടി.രമേശ്, ശോഭാ സുരേന്ദ്രൻ, വി.മുരളീധരൻ എന്നിവരുടെ പേരുകളും സാധ്യതാ പട്ടികയിൽ ഉണ്ടായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പും തദ്ദേശ തിരഞ്ഞെടുപ്പും ഉടൻ നടക്കാനിരിക്കുന്ന സാഹചര്യത്തിൽ കെ.സുരേന്ദ്രൻ അധ്യക്ഷ സ്ഥാനത്ത് തുടർന്നേക്കുമെന്നും പ്രചരിച്ചു. സംസ്ഥാന പ്രസിഡന്റാകാൻ താൽപര്യമില്ലെന്നാണു രാജീവ് ചന്ദ്രശേഖർ മുൻപ് കേന്ദ്രത്തെ അറിയിച്ചിരുന്നത്. എന്നാൽ, യുവാക്കളെ ഉൾപ്പെടെ പാർട്ടിയിലേക്ക് ആകർഷിക്കാനും സമൂഹമാധ്യമങ്ങളിലൂടെ സാന്നിധ്യം ശക്തമാക്കാനും രാജീവിന്റെ സാന്നിധ്യം അനിവാര്യമാണെന്നു കേന്ദ്രനേതൃത്വം നിലപാട് എടുക്കുകയായിരുന്നു.
.
ആരാകും ബിജെപിയെ കേരളത്തിൽ നയിക്കുക എന്നറിയാനായി പ്രവർത്തകരും നേതാക്കളും 3 മാസമായി കാത്തിരിക്കുകയാണ്. ഈ മാസം അവസാനത്തോടെ പുതിയ ദേശീയ അധ്യക്ഷനെയും തിരഞ്ഞെടുക്കുമെന്നാണു സൂചന. ദേശീയ അധ്യക്ഷനെ തിരഞ്ഞെടുക്കാന്‍ പകുതി സംസ്ഥാനങ്ങളില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പു പൂര്‍ത്തിയാകണമെന്നാണു നിബന്ധന.
.

രണ്ടുപതിറ്റാണ്ടിന്‍റെ രാഷ്ട്രീയ അനുഭവ സമ്പത്തുമായാണ് രാജീവ് ചന്ദ്രശേഖര്‍ ബിജെപിയുടെ സംസ്ഥാന അധ്യക്ഷനാകുന്നത്. രണ്ടാം മോദി സർക്കാരിൽ ഐടി ആന്‍റ് ഇലക്ട്രോണിക്സിന്‍റെയും നൈപുണ്യവികസനത്തിന്‍റെയും ചുമതലയുള്ള കേന്ദ്ര സഹമന്ത്രിയായിരുന്നു അദ്ദേഹം. കര്‍ണാടകയില്‍നിന്ന് മൂന്ന് തവണ രാജ്യസഭയിലെത്തി. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടി്‌ന് അദ്ദേഹം നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും.

.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 

Share
error: Content is protected !!