പാർക്ക് ചെയ്ത വാഹനങ്ങളിൽ നിന്ന് ടയർ മോഷ്ടിക്കുന്ന സംഘം പിടിയിൽ

റിയാദ്: പാർക്ക് ചെയ്തിരുന്ന വാഹനങ്ങളിൽ നിന്ന് ടയറുകൾ മോഷ്ടിച്ച് വെയർഹൗസിൽ കച്ചവടം നടത്തിയിരുന്ന വൻ സംഘം റിയാദ് പോലീസിന്റെ പിടിയിലായി. അതിർത്തി സുരക്ഷാ നിയമം ലംഘിച്ച് സൗദിയിലേക്ക്‌ പ്രവേശിച്ച ഒരാളും യെമൻ സ്വദേശികളായ രണ്ട് പേരും സൗദി പൗരന്മാരായ രണ്ട് പേരുമാണ് പിടിയിലായത്.

റിയാദ് പോലീസിന്റെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗമാണ് ഇവരെ പിടികൂടിയത്. റിയാദിലെ വിവിധ സ്ഥലങ്ങളിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങളിൽ നിന്നാണ് ഇവർ ടയറുകൾ മോഷ്ടിച്ചിരുന്നത്. മോഷ്ടിച്ച ടയറുകൾ ഒരു വെയർഹൗസിൽ സൂക്ഷിച്ച ശേഷം അവിടെ വെച്ച് വിൽപ്പന നടത്തുകയായിരുന്നു ഇവരുടെ രീതി.

പൊതുസുരക്ഷാ വിഭാഗമാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. പ്രതികളെ അറസ്റ്റ് ചെയ്തതിന് ശേഷം നിയമനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണങ്ങൾ നടക്കുകയാണ്.
.

.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 

Share
error: Content is protected !!