മക്ക-മദീന ഹൈവേയിൽ ഉംറ തീർത്ഥാടകർ സഞ്ചരിച്ച ബസിന് തീപിടിച്ച് ആറ് പേർ മരിച്ചു; നിരവധി പേർക്ക് പരിക്കേറ്റു
മദീന: സൌദിയിൽ ഉംറ തീർത്ഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ട് തീപിടിച്ച് ആറ് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. വ്യാഴാഴ്ച മക്ക – മദീന റോഡിൽ വാദി ഖുദൈദിൽ ആയിരുന്നു ദാരുണമായ അപകടം നടന്നത്. അപകടത്തിൽപ്പെട്ടത് ഇന്തോനേഷ്യൻ ഉംറ തീർത്ഥാടക സംഘമായിരുന്നു. റമദാനിൽ ഉംറ നിർവഹിക്കാനെത്തിയ 20 ഇന്ത്യോനേഷ്യക്കാർ സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്.
ഇവർ സഞ്ചരിച്ച ബസ് മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് മറിഞ്ഞ് തീപിടിക്കുകയായിരുന്നു. അപകടത്തിൽ മറ്റു 14 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മരിച്ച ആറുപേരിൽ രണ്ടുപേർ കിഴക്കൻ ജാവയിലെ ബോജൊനെഗോറോയിൽ നിന്നുള്ളവരാണ്. ബോജൊനെഗോറോ റീജിയണൽ ഹൗസ് ഓഫ് റെപ്രസന്റേറ്റീവിലെ അംഗമായ എനി സോദർവതിയും, സുംബെറെജോയിലെ മുഹമ്മദിയ ഇസ്ലാമിക് ഹോസ്പിറ്റലിന്റെ ഡെപ്യൂട്ടി ഡയറക്ടർ ഡോ. ഡയാൻ നോവിറ്റയും മരിച്ചവരിൽ ഉൾപ്പെടുന്നു.
.
ജിദ്ദയിലെ ഇന്ത്യോനേഷ്യന കോൺസുലേറ്റ് ജനറൽ (കെജെആർഐ) സംഭവത്തിൽ ഇടപെടുകയും, ഇന്തോനേഷ്യൻ വിദേശകാര്യ മന്ത്രാലയം അപകടസ്ഥലത്തേക്ക് രക്ഷാ പ്രവർത്തനങ്ങൾക്കും തുടർ നടപടികൾക്കുമായി ഒരു സംഘത്തെ അയക്കുകയും ചെയ്തു. ഇരകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ദുരിതബാധിത കുടുംബങ്ങൾക്ക് പിന്തുണ നൽകുന്നതിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ആശുപത്രികൾ, ഉംറ ട്രാവൽ ഏജൻസികൾ എന്നിവയുൾപ്പെടെ വിവിധ കക്ഷികളുമായി സർക്കാർ ഏകോപിപ്പിക്കുന്നുണ്ട്.
വിദേശകാര്യ മന്ത്രാലയത്തിലെ ഇന്തോനേഷ്യൻ പൗര സംരക്ഷണ ഡയറക്ടർ ജൂധ നുഗ്രഹ, ഇരകളുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുകയും, അതിജീവിച്ച തീർത്ഥാടകരുടെ അവസ്ഥ സർക്കാർ തുടർന്നും നിരീക്ഷിക്കുമെന്ന് ഊന്നിപ്പറയുകയും ചെയ്തു. മൃതദേഹങ്ങൾ ഇന്തോനേഷ്യയിലേക്ക് കൊണ്ടുപോകുന്നതും പരിക്കേറ്റവരുടെ പരിചരണവുമാണ് മുൻഗണന നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കിി.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.