ശീട്ടുകളിയുമായി ബന്ധപ്പെട്ട തർക്കം: മലപ്പുറം കിഴിശ്ശേരിയിൽ അസം സ്വദേശിയെ ​ഗുഡ്സ് ഓട്ടോ കയറ്റി കൊന്നു; മണിക്കൂറുകൾക്കുള്ളിൽ പ്രതിയെ പിടികൂടി പൊലീസ്

മലപ്പുറം: കൊണ്ടോട്ടി കിഴിശ്ശേരിയിൽ ഗുഡ്സ് ഓട്ടോയിലെത്തിയയാൾ ഇതരസംസ്ഥാനത്തൊഴിലാളിയെ ഇടിച്ചിട്ട് കടന്നു. ഗുരുതര പരുക്കേറ്റ തൊഴിലാളി മരിച്ചു. സംഭവത്തിന് ശേഷം ഗുഡ്സ് ഓട്ടോയുമായ രക്ഷപ്പെട്ടയാളെ  മണിക്കൂറുകൾക്കുള്ളിൽ അരീക്കോട് വാവൂര് വെച്ച് കൊണ്ടോട്ടി പൊലീസ് പിടികൂടി. സംഭവം കൊലപാതകമെന്നാണ് സംശയം. കിഴിശ്ശേരി ആലിൻചുവട് താമസിക്കുന്ന അസം സ്വദേശി അഹദുൽ ഇസ്‌ലാം ആണ് മരിച്ചത്. ബുധനാഴ്ച രാത്രി 10.15-ഓടെയാണ് സംഭവം. ശീട്ടുകളുയുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. (ചിത്രത്തിൽ പ്രതി ഗുൽസർ, അപകടത്തിന് ഉപയോഗിച്ച ഗുഡ്സ്)
.
തർക്കത്തെ തുടർന്ന് ആദിലിനെ ഓട്ടോ ഉപയോ​ഗിച്ച് ഇടിച്ചുവീഴ്ത്തുകയായിരുന്നു. മതിലിനോട് ചേർത്തുനിർത്തി വീണ്ടും ശശീരത്തിലൂടെ ഗുൽജാർ ഓട്ടോ കയറ്റിയിറക്കി. നാട്ടുകാരാണ് സംഭവം പോലീസിൽ അറിയിച്ചത്. ആദിലിനെ മഞ്ചേരി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. അരീക്കോട് വാവൂര് വെച്ച് വാഹനവുമായി കൊണ്ടോട്ടി പോലീസ് പ്രതിയെ പിടികൂടി.

കിഴിശ്ശേരി നീരുട്ടക്കലിൽ താമസിക്കുന്ന അസം സ്വദേശിയായ ഗുൽസർ (30) ആണ് പൊലീസ് പിടിയിലായത്. ഇയാൾ പലതവണ വാഹനം ഇടിപ്പിച്ചതായാണു പൊലീസിനു ലഭിച്ച വിവരം. ഇതാണ് കൊലപാതകമാണെന്നു സംശയിക്കാൻ കാരണമെന്നു പൊലീസ് പറഞ്ഞു.
.
കൊണ്ടോട്ടി പൊലീസ് നടത്തിയ തിരച്ചിലിൽ പുലർച്ചെ ഒന്നരയോടെയാണ് ഗുൽസറിനെ വലയിലാക്കിയത്. ഇയാൾ ഗുഡ്സ് ഓട്ടോയിൽ മത്സ്യവിൽപന നടത്തുന്ന തൊഴിലാളിയാണ്. പ്രതിയായ ​ഗുൽജാർ 20 വർഷത്തോളമായി കൊണ്ടോട്ടിയിൽ ജോലി ചെയ്തുവരികയാണ്. ആദിൽ ഇസ്ലാം അഞ്ചുവർഷമേ ആയിട്ടുള്ളു ജോലിക്കായി കൊണ്ടോട്ടിയിൽ എത്തിയിട്ട്. കുടുംബവുമായാണ് ഇരുവരും ഇവിടെ താമസിക്കുന്നത്. കൂടുതൽ കാര്യങ്ങൾ വ്യക്തമായിട്ടില്ലെന്നും ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പൊലീസ് പറഞ്ഞു.

Share
error: Content is protected !!