ലൈസൻസില്ലാതെ ചരക്കുനീക്കം: 25 വിദേശ ട്രക്കുകൾ പിടിച്ചെടുത്തു, കനത്ത പിഴ ചുമത്തി സൗദി ട്രാൻസ്‌പോർട്ട് അതോറിറ്റി

റിയാദ്: ലൈസൻസില്ലാതെ നഗരങ്ങളിൽ ചരക്കുനീക്കം നടത്തിയ 25 വിദേശ ട്രക്കുകൾ സൗദി ജനറൽ ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ (ജി.ടി.എ) പരിശോധനാ സംഘം പിടികൂടി. നിയമലംഘനം നടത്തിയ ഓരോ ട്രക്കിനും 10,000 റിയാൽ വീതം പിഴ ചുമത്തുകയും ട്രക്കുകൾ കണ്ടുകെട്ടുകയും ചെയ്തു. രണ്ടര ലക്ഷം റിയാലാണ് പിഴയിനത്തിൽ 25 ട്രക്കുകളിൽ നിന്നായി ഈടാക്കിയത്.

നിയമലംഘകർക്കെതിരെ കർശന നടപടികളുമായി മുന്നോട്ട് പോകുമെന്ന് അതോറിറ്റി അറിയിച്ചു. നിയമലംഘനം ആവർത്തിച്ചാൽ പിഴ ഇരട്ടിയാക്കുകയും ട്രക്ക് കണ്ടുകെട്ടുന്നതിനുള്ള കാലയളവ് വർദ്ധിപ്പിക്കുകയും ചെയ്യും.

ശിക്ഷാ നടപടിക്രമങ്ങൾ:

  • ആദ്യ തവണ: 10,000 റിയാൽ പിഴ, 15 ദിവസത്തേക്ക് ട്രക്ക് കണ്ടുകെട്ടും.
  • രണ്ടാം തവണ: 20,000 റിയാൽ പിഴ, 30 ദിവസത്തേക്ക് ട്രക്ക് കണ്ടുകെട്ടും.
  • മൂന്നാം തവണ: 40,000 റിയാൽ പിഴ, 60 ദിവസത്തേക്ക് ട്രക്ക് കണ്ടുകെട്ടും.
  • നാലാം തവണ: 80,000 റിയാൽ പിഴ, 60 ദിവസത്തേക്ക് ട്രക്ക് കണ്ടുകെട്ടും.
  • അഞ്ചാം തവണ: 160,000 റിയാൽ പിഴ, 60 ദിവസത്തേക്ക് ട്രക്ക് കണ്ടുകെട്ടും.

മനഃപൂർവം നിയമലംഘനം ആവർത്തിക്കുന്ന ട്രക്കുകൾ കണ്ടുകെട്ടുന്നതുൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കുമെന്ന് അതോറിറ്റി മുന്നറിയിപ്പ് നൽകി. രാജ്യത്തുടനീളം പരിശോധന ശക്തമാക്കുമെന്നും ഗതാഗത മേഖലയുടെ സുതാര്യത ഉറപ്പാക്കുമെന്നും അധികൃതർ അറിയിച്ചു.

ദേശീയ ഗതാഗത, ലോജിസ്റ്റിക്സ് സേവന തന്ത്രത്തിന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും ലോജിസ്റ്റിക്സ് മേഖലയുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനും ഈ നടപടികൾ സഹായിക്കുമെന്ന് അതോറിറ്റി പ്രസ്താവനയിൽ പറഞ്ഞു.

.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 

Share
error: Content is protected !!